നിശബ്ദതയുടെ ഭ്രാന്തുകൾ
ചിരിക്കുന്ന എത്രയെത്ര നിമിഷങ്ങളിൽ
നാമിങ്ങനെ നമ്മുടെ പിണക്കങ്ങൾ
കൊരുത്തു വെച്ചിട്ടുണ്ട്
ഭയമൊളിപ്പിച്ചിങ്ങനെ കിനാവിന്റെ
നീല കണ്ണുകളിലേക്ക് നോക്കി
എത്രയോ തവണ നമ്മുടെ
പ്രണയത്തുണ്ടുകളെറിഞ്ഞിട്ടുണ്ട്
എത്രയോ കറുത്ത വാവുകളിലിങ്ങനെ
നിലാവുമ്മ കൊതിച്ചു
നാമുറങ്ങിയിട്ടുണ്ട്.
പൊള്ളിയടരുമെന്നറിഞ്ഞിട്ടും
ഒറ്റമിടിപ്പായി തുടിക്കാൻ
പ്രണയത്തിന്റെ താഴ് വരയിൽ
എത്രയോ പച്ചപ്പുകൾ നാമറിയാതെ
തുന്നി ചേർത്തിട്ടുണ്ട്.
വാക്കുകളിൽ പുഞ്ചിരിയിട്ട് ദുഃഖ
മൗനങ്ങളിൽ നാം ഒറ്റയ്ക്കിങ്ങനെ
തുടിച്ചിട്ടുണ്ട്.
അനുവാദമില്ലാതെ ആത്മാവിലേക്ക്
പിറവിയെടുത്തവരെ പോലെ
സ്വപ്നച്ചിറക് വിടർത്തി എത്രയെത്ര
കവിതകളിങ്ങനെ മിഴി കോണിൽ
ചിറകുവിടർത്തിയിട്ടുണ്ട്.
ഒക്കെയുമൊപ്പം ചേർത്ത് കിതപ്പായി
മാറ്റുമ്പോഴേക്കും
യാത്ര ചോദിക്കാതെ
സ്വപ്നങ്ങളൊക്കെയും
ബലിയിട്ടിങ്ങനെ
മറ്റേതോ കൃഷ്ണമണിയിൽ
കുരുങ്ങിപ്പിടച്ച് മറ്റൊരു
തുടിപ്പായൊളിച്ചിങ്ങനെ
ഓർമ്മകളുടെ ഉറ്റവരായി മാറിയിട്ടുണ്ട്
നാം.
♥️♥️
കവിത വളരെ മനോഹരമായിരിക്കുന്നു പ്രിയ സവിത.
ഇതിലെ വാക്കുകള്‍ ഓരോന്നും ഒരു പ്രണയ തകര്‍ച്ചയുടെ, അത് മനസ്സില്‍ ഉണ്ടാക്കുന്ന, തീവ്രമായ വികാര വേലിയേറ്റങ്ങളളെ, നിരാശയെ എല്ലാം പ്രതിഫലിപ്പിക്കുന്നു. ഇനിയും എഴുതുക. ആശംസകള്‍
Good
Thanku somuch

ഓർമ്മകളുടെ മലവെള്ളപ്പാച്ചിൽ
നൊമ്പരങ്ങളുടെയും…
നല്ല വരികൾ
സ്നേഹം, സന്തോഷം


സവിത ടീച്ചർ നന്നായിട്ടുണ്ട്




സ്നേഹം, സന്തോഷം


ഹൃദയത്തിൽ തൊടുന്ന വരികൾ
