Logo Below Image
Thursday, March 20, 2025
Logo Below Image
Homeകഥ/കവിതഓർമയിലൊരു വസന്തം (കവിത)✍ ശ്രീകുമാരി അശോകൻ

ഓർമയിലൊരു വസന്തം (കവിത)✍ ശ്രീകുമാരി അശോകൻ

ശ്രീകുമാരി അശോകൻ

ചിന്തതൻ തേരേറി പോകുന്നു
ഞാനിന്നു
ചന്തത്തിൽ
വന്നണയുന്നുണ്ടോർമ്മകൾ
ചിരിച്ചും ചിണുങ്ങിയും രസിച്ചും
പിണങ്ങിയും
ചാരു മന്ദസ്മിതം തൂകുന്ന ബാല്യമേ
പൂട്ടിമറിച്ചിട്ട പാട ഹൃത്തടമാകെയും
പാദങ്ങൾ പൂഴ്ത്തി കളിച്ചോരു
മാത്രയിൽ
പുതുമണ്ണടരുകളിളകിയ
പാടവരമ്പിൽമേൽ
പുതുവണ്ണാത്തിക്കിളി പാട്ടുമൂളിയെത്തി
വിത്തെറിഞ്ഞിത്തിരി വിത്തെറിഞ്ഞു
കേളൻ
വിത്തമൊരൊത്തിരി
കിട്ടേണമനുവർഷവും
വീടിന്നകായിൽ തിളയ്ക്കണം
ചുടുകഞ്ഞി
വിശപ്പെന്ന ദുഃഖത്തെ ശമം ചെയ്യുവാൻ
കാൽപ്പൊന്നു ചാർത്തിയ
കാതിന്മേലാരാണ്
കാതരമായി ഒരു കിന്നാരം ചൊല്ലുന്നു?
കാച്ചെണ്ണ തേച്ചു മെടഞ്ഞിട്ട കൂന്തലിൽ
കർണികാരപ്പൂവ് ചൂടിയതെന്തിനായ്…
കൊത്തങ്കല്ലാടി കളിക്കുന്ന ബാല്യമേ
കൊഞ്ചലോടിന്നും അണയുന്നു
മുന്നിലായി
കരിവള കിലുക്കങ്ങൾ
കൺമഷികോലങ്ങൾ
കണ്ണിന്നു ചാരത്തു വന്നു നിൽക്കേ
നെയ്യാമ്പലുകൾ വിടരുന്നതിന്നുമെൻ
നെഞ്ചിനകത്തെന്നു സമ്മതിക്കെ
നേരിന്റെ ലോകങ്ങൾ ചുറ്റും നിറയവേ
നേരട്ടെ ബാല്യമേ നിനക്കാശംസകൾ
പുഞ്ചിരി പൂത്തു വിടരും മുഖങ്ങളിൽ
പുന്നെല്ല് വിളയും പുഞ്ചപ്പാടങ്ങളിൽ
പുത്തനുണർവും പുതിയൊരുഷസ്സും
പൂക്കാലം മെനയുന്നതെന്റെ മനസ്സും.
മഞ്ഞമന്ദാരങ്ങൾ നിദ്രയെ പൂകുന്ന
മഞ്ഞണിക്കാവിലെ പൂവനസീമയിൽ
മണ്ണപ്പം ചുട്ടതും മാങ്കനി തിന്നതും
മധുരിക്കും ബാല്യത്തിൻ ഓർമയത്രേ.

ശ്രീകുമാരി അശോകൻ✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments