Logo Below Image
Friday, June 20, 2025
Logo Below Image
Homeകഥ/കവിതമിഥ്യാ ബോധം (കവിത) ✍ വി.കെ.അശോകൻ

മിഥ്യാ ബോധം (കവിത) ✍ വി.കെ.അശോകൻ

വി.കെ.അശോകൻ

പിറന്ന് വീണ കുഞ്ഞ്,
ആരും പറഞ്ഞു കൊടുക്കാതെ-
ആദ്യമായി വിളിക്കുന്നത് അമ്മെ
എന്നാണ്…
കരഞ്ഞു കൊണ്ട് പിറവി അറിയിച്ച-
കുഞ്ഞ് പതിയെ ചിരിച്ചു തുടങ്ങും,
കുറച്ചു നാൾ, ഭൂഗോളമെന്നത്
അച്ഛനും അമ്മയും മാത്രമാവും

ജനന സാക്ഷ്യ പാത്രത്തിൽ,
പേരിനോടൊപ്പം- ജാതിയും,മതവും
നിർബന്ധമായും രേഖപ്പെടുത്തണം…
പള്ളിക്കൂടത്തിൽ ചേരുമ്പോൾ,
ജാതിയും, മതവും, നേരിൽ ചോദിച്ച്
ഒന്ന് കൂടി സ്ഥിരികരിക്കും.
പിന്നെ, അവിടെ തന്നെ,
ജാതി ചോദിക്കരുതെന്ന് പഠിപ്പിക്കും..

സ്കൂൾ പഠനം കഴിഞ്ഞ്,
ഉന്നത പഠന വേളയിലും,
തൊഴിൽ അന്വേക്ഷണ സമയത്തും
ജാതിയും, മതവും ചോദിച്ച്
കൊണ്ടിരിക്കും,
രേഖപെടുത്തികൊണ്ടിരിക്കും…

മതമേതായാലും മനുക്ഷ്യൻ-
നന്നായാൽ മതി എന്നത്,
ലിഖിതം മാത്രമായി അവശേഷിക്കും,
ജാതിപറഞ്ഞ്, മതം പറഞ്ഞ്
കലഹിക്കുന്നവർക്കിടയിലാണ്,
ഒരാൾ വളരുന്നതും, തളരുന്നതും …

വിശാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന,
ഇടുങ്ങിയ ലോകത്തിൽ,
ആദർശങ്ങൾ എന്നോ,
മണ്ണടിയപ്പെട്ടിരിക്കുന്നു…

ഓരോ മനുക്ഷ്യ പിറവിയും,
മതത്തിനും, ജാതിക്കും
വേണ്ടിയാണെന്ന മിഥ്യാ ബോധത്തിൽ
മറന്ന് പോകുന്നത്, മനുക്ഷ്യാ-
നീ മണ്ണാകുന്നു എന്ന സത്യം മാത്രം

വി.കെ.അശോകൻ✍

RELATED ARTICLES

2 COMMENTS

  1. സത്യം സത്യമായി രേഖപ്പെടുത്തപ്പെട്ടു
    അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ