ബഹുമുഖങ്ങളാണുള്ളിലതെങ്കിലും
ബഹുമാനമാരെയും കാൺകിലെന്നും
മൃഗമതൊന്നുറങ്ങുതിതുള്ളിലായ്
ഇടയിലങ്ങനെയുണരുമറിയാതെ
പുറമേ കാൺകിലോ ഹരിണമാവതും
പുലിയൊന്നുള്ളിലുറങ്ങുന്നുണ്ടതും.
ഒരുവേളയതു ലഭിച്ചെന്നാൽ പിന്നെ
അറിയാമാരവനെന്ന സത്യമതും
ദംഷ്ട്രയൊന്നുണ്ടതിശക്തമായങ്ങനെ
ഹിംസിച്ചിടും.
ചില വാക്കതു കൊണ്ടങ്ങു
ഉള്ളിലുറങ്ങും
മൃഗത്തെയുണർത്താതെ
സംയമനമങ്ങു പാലിക്കിതേവരും.
വേട്ടയാടുന്നങ്ങിരയെയോ ക്രൂരമായ്
ആർത്തിയോടങ്ങടുത്തോടിയെത്തവേ,
ഭീതിയേറും മിഴിയുയർത്തി മെല്ലെ
ദീനതയോടങ്ങു നോക്കുന്നിതാ ഇര…
നന്നായിട്ടുണ്ട്