പെയ്തൊഴിഞ്ഞ
പരിഭവപ്പെരുമഴ
പെയ്ത്തിനൊടുവിലാണ്
അവളുടെ നനുത്ത
ചുണ്ടുകൾക്ക് മീതെ
പ്രണയ കവിതയിലെ
ആദ്യവരി അവൻ കോറിയിട്ടത്..
ആർദ്രമായ
അവളുടെ മിഴിത്തുമ്പിലാണ്
രണ്ടാമത്തെ വരി
എഴുതി ചേർത്തത്.
കദനങ്ങൾ കനലുപോൽ
പൊള്ളിച്ചിരുന്ന
ഹൃദയത്തിലേയ്ക്ക്
പ്രണയം തുളുമ്പുന്ന
മൂന്നാമത്തെ വരിയും
മിനുമിനുത്ത
ഉടലിന്റെ
നേർത്ത ചൂടിൽ
അവസാന വരിയും
എഴുതി ചേർത്ത്,
മഷിവറ്റിയ തൂലിക
ദൂരേക്ക് എറിഞ്ഞവൻ
തിരികെ നടന്നു.
അടുത്ത കവിത
കുറിയ്ക്കുവാൻ.
കൊള്ളാം