ഛത്രചാമരം വീശി
വന്നെത്തും പ്രണയത്തെന്നൽ
ഹൃദയ ജലാശയത്തിൽ
ചിറ്റോളമിളക്കവേ,
സ്നിഗ്ധചന്ദ്രിക വന്നു
മുഗ്ദമായ് പുഞ്ചിരിച്ച
പിന്നെയും ക്ഷണിക്കുന്നു
അക്കരെക്കാവിലേക്ക്.
അനുരാഗക്കൊതുമ്പുവളള –
ത്തിലേറീടുന്നവൻ
മോഹത്തിന്നമരത്തിരുന്നാഹ്ളാ-
ദം പങ്കിടുന്നു.
തുഴയെറിഞ്ഞീടുന്നവൻ കുളിർ –
മുത്തുവാരീടുന്നു
കുങ്കുമമലർമാലക്കവിത കൊരു-
ക്കുന്നു.
അക്കരെക്കാവിൽ നിന്നും
വിളിക്കുന്നിണക്കിളിതന്നാർദ്ര –
സ്വരം കേൾക്കേ,
കരളിൽ കവിതതൻ കല്പന
കിലുങ്ങുന്നു
ഭ്രമരോത്സവം ഉള്ളിൽ ഭ്രമണം
നടത്തുന്നു.
♥️




Good
നന്നായിട്ടുണ്ട്