മകന്റെ വീട്ടിൽ കുറച്ച് ദിവസം
താമസിക്കാൻ മോഹമുദിച്ചത്
അമ്മക്ക് ആണ് നിർബന്ധത്തിന്
വഴങ്ങി, അച്ഛനും പോയി…
തീവണ്ടിയിറങ്ങി,
ഫ്ളാറ്റിലേക്കുള്ള യാത്രക്കിടയിൽ
തന്നെ
അച്ഛന് വീർപ്പുമുട്ടൽ തുടങ്ങി.
സമയാസമയം ഭക്ഷണം..
അവധി ദിവസങ്ങളിൽ
നഗരം ചുറ്റി കാണൽ
എന്നിട്ടും, ദിവസങ്ങൾക്കകം
അച്ഛൻ മകൻ കേൾക്കെ
പറഞ്ഞു,ഞാനിപ്പോൾ കൂട്ടിലിട്ട
തത്തപോലെ….
മകൻ ചോദിച്ചു കുട്ടിക്കാലത്ത്
പറയുന്നതെല്ലാം കേട്ട് വളർന്നവനാണ്,
തല്ലിയിട്ടുമുണ്ട്…
എന്നാലും, അച്ഛനിപ്പോൾ
തത്തയാണെങ്കിൽ, അന്ന്
ഞാനെന്തായിരുന്നു…
കുടുംബ ബന്ധങ്ങൾ ഇപ്പോൾ ഇങ്ങനെ
ആണ്