ആ ഡയറി കാണും വരെ
മുഖത്തെ ചിരിയിലാണ്
ഞാനമ്മയെ അളന്നു
തിട്ടപ്പെടുത്തിയത്.
നഷ്ടങ്ങളുടെ ഭീമമായ പെരുക്കപ്പട്ടിക
ഞാനാദ്യമായി കണ്ടത്
അമ്മയുടെ
ഡയറിക്കുറിപ്പുകളിലായിരുന്നു.
കണ്ണീരുപ്പിന്റെ കലർപ്പില്ലാത്ത
പരലുകൾക്ക് നല്ല തിളക്കം,
ഉറക്കമില്ലാത്ത രാവുകളുടെയും
വിശ്രമമില്ലാത്ത പകലുകളുടെയും
പെരുക്കങ്ങൾ കണ്ടെന്റെ തല
പെരുത്തു.
തന്റെ സ്വത്വം ഉരുക്കിയൊഴിക്കപ്പെട്ട
മൂശയ്ക്കുള്ളിൽ പാകപ്പെടാൻ
തത്രപ്പെടുമ്പോൾ,
‘നിനക്കെന്താണിവിടെ ജോലി’യെന്ന
ചോദ്യത്തിന്റെ
മൂർച്ചയേറിയ ചീളുകളേറ്റ്
എത്രയോ താളുകളിൽ അമ്മ
കൊല്ലപ്പെട്ടു കിടന്നു.
ഒരോ രാവറുതിയിലും അമ്മ
പുനർജ്ജനിച്ചത്
ഇന്നലെകളുടെ ശവക്കുഴിയുടെ
മുകളിലായിരുന്നു.
സ്വജീവിതം തമസ്കരിക്കപ്പെട്ട
വേളയിൽ
മരണം കൊണ്ടുപോലും
പൂരിപ്പിക്കാനാവാത്ത,
ഒരു തലോടലിന്റെ സാന്ത്വനം പോലും
സമസ്യയായി മാറിയ,
ശൂന്യതയുടെ വൃത്തങ്ങളും
ചതുരങ്ങളും നിറഞ്ഞിരിക്കുന്ന
ഇളകിയ പേജുകൾ
സൂക്ഷ്മതയോടെ ഞാൻ മറിച്ചു.
അവയുടെ ഇടയിലെവിടെയോ ഉള്ള
ഇത്തിരി നിലാവിൽ,
സ്വപ്നങ്ങളുടെ പൊട്ടിയ ചരടുകൾ
കൂട്ടിക്കെട്ടാനൊരു വൃഥാ
ശ്രമത്തിലായിരുന്നു അമ്മ.
ഓരോ ചെറിയ മോഹങ്ങൾ പോലും
അതിമോഹങ്ങളായി
ഗണിക്കപ്പെട്ടപ്പോൾ
പുകയൂതി മങ്ങിപ്പോയ മുഖത്തെ,
അകാലവാർദ്ധക്യചുളിവുകളിൽക്കൂടി
ആരും കാണാതെ ഒരു പുഴ
ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.
അമ്മ കണ്ണീരളന്നു വാങ്ങിയ
എണ്ണയിൽ കത്തുന്ന മൺചിരാതിന്റെ
തെളിച്ചത്തിലായിരുന്നു വീട്.
അമ്മയില്ലാത്ത വീടുകളുടെ
മോന്തായങ്ങൾക്ക് ബലമോ
പൂമുഖത്തിന് ശോഭയോ ഉണ്ടാകില്ല
എന്ന് ഞാനറിഞ്ഞത്,
നിറംകെട്ട ആ ഡയറിക്കുറിപ്പുകളിൽ
നിന്നായിരുന്നു.
അതിൽ മൃതമായ സ്വപ്നങ്ങളുടെ
അസ്ഥിക്കുഴി ഞാനാദ്യമായി കണ്ടു.
അതെനിക്കുവേണ്ടിയായിരുന്നുവെന്ന
തിരിച്ചറിവായിരുന്നു എന്നെ
ഞാനാക്കിയത്,
അതിലാണ് ഞാനെന്ന അമ്മ
പാകപ്പെട്ടത്.
അമ്മയുടെ ഡയറിക്കുറിപ്പുകൾ (കവിത)
ഡോളി തോമസ് ചെമ്പേരി

ഡോളി തോമസ് ചെമ്പേരി
LEAVE A REPLY
Recent Comments
പൃഥ്വിരാജ് അഭിനയിച്ച മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി
on
സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് -ഭാഗം – 19) ‘ മഞ്ഞൾ പ്രസാദംപോലൊരു പെൺകിടാവ് ‘ അവതരണം: ഗിരിജാവാര്യർ

ശ്രീ കോവിൽ ദർശനം (58) ‘ ത്രിനേത്ര ഗണേശ ക്ഷേത്രം ‘, രൺതംബോർ കോട്ട, രാജസ്ഥാൻ
അവതരണം: സൈമശങ്കർ മൈസൂർ.
on
മിശിഹായുടെ സ്നേഹിതർ (9) ‘ പരിശുദ്ധനായ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് ‘ (പരുമല തിരുമേനി)
നൈനാൻ വാകത്താനം

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘
അവതരണം: പ്രഭാ ദിനേഷ്.

കതിരും പതിരും പംക്തി: (71) മൂർച്ഛിച്ച് വരുന്ന റാഗിംഗ് ! കണ്ണുംപൂട്ടി വിട്ടുവീഴ്ചാമനോഭാവം
ജസിയഷാജഹാൻ.
on
ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്)
സി. ഐ. ഇയ്യപ്പൻ, തൃശൂർ

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍
on
സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on
അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)
on
നല്ല രചന
ഗംഭീരഎഴുത്ത് ഡോളീ