പണിയൊക്കെയൊതുങ്ങിയ ഒരന്തിചർച്ചയിലാണ് ഇന്ന് അടുക്കള. അവിചാരിതമായെത്തിയ രണ്ടുപേർ -ഉമയുംസൗമ്യയും!ബാല്യകാലസഖികൾ. പിന്നെഞാനും കട്ടൻ ചായകളും ..കട്ടൻ ചായ കുടിക്കുമ്പോഴും ചായക്കപ്പിന് മുകളിലൂടെ പുറത്തെ വെളിച്ചത്തിൻ്റെ പ്രതിഫലനം നോക്കിയാസ്വദിച്ചു തിരക്കൊട്ടുമില്ലാതെയൊരു ചർച്ച .
“ഈ പരിസരത്തൊക്കെ വീടുകൾ ധാരാളമുണ്ടല്ലോ? . പക്ഷെ എല്ലായിടത്തും ഒരേ ശൂന്യത “! ഉമ, പ്രവാചകയെ പോലെ ആലോചനയുടെ പറഞ്ഞു.
” നിൻറെ നിഗമനം ശരിയാ, ഉമാ . മൂന്നുപേര് തന്നെ അപൂർവ്വമാ “! ഞാൻ പറഞ്ഞു..
“എന്റെ വീടിനടുത്തും ഇതാണ് അവസ്ഥ..”! സൗമ്യ പിന്താങ്ങി.
ഒരു നിമിഷ മൗനം! ഏതോ ചിന്തയിലായിരുന്നു സൗമ്യ ആലോചനയുടെ പറഞ്ഞു …”എല്ലാവീട്ടിലും വയോധികർ ,അല്ലേ “?ഒരു സിപ് കട്ടൻ നുണഞ്ഞു ഞാൻ..
” തീരെ വൃദ്ധരല്ലാത്തവരും ഉണ്ട്…! പക്ഷേ ഏകാന്തതയും ഭയവും ഉണ്ടെന്നുള്ളത് വാസ്തവം !ആരെയാണ് വിശ്വസിക്കുക? എല്ലാവരെയും സംശയത്തോടെ നോക്കുന്ന പാവങ്ങൾ!
എല്ലാ ആധുനിക സൗകര്യങ്ങളും വിദൂര റിമോട്ട് വീഡിയോ ക്യാമറയും ഉണ്ട് . അവർക്ക് ഇതൊന്നും വേണ്ട തന്നെ ! ”
അകലെ എവിടെയോ ഇരുന്നു എപ്പോഴെങ്കിലും മക്കൾ അതൊക്കെ കാണും. പലപ്പോഴും ഇവരൊക്കെ ഉറക്കത്തിലുമായിരിക്കും.”
ഒരു കൗൺസിലിംഗ് സെൻ്റ്റിൽ നിന്നും കേട്ടത്, ചിരിച്ചും വർത്തമാനം പറഞ്ഞ് ചുറ്റി നടന്ന് സമപ്രായക്കാരോടൊപ്പം ഇരിക്കാൻ കൊതിക്കുന്നവരാണ് കൂടുതലും എന്നാണ്. ഒരുപ്ലേഗ്രൗണ്ട് തന്നെ ധാരാളം ! എന്തോ ഓർത്തപോലെ ഉമ പറഞ്ഞു,..
”ഈയിടെ ഒരു മീറ്റിംഗ്,അല്ല ഒരു അനുസ്മരണത്തിനുപോയി. കുറച്ചു വർഷം കഴിഞ്ഞുള്ള അനുസ്മരണമാണ്. അവിടെ പരേതന്റെ സുഹൃത്തുക്കൾ കുറച്ചുപേരാണ് കൂടിയത്.. പരിപാടികഴിഞ്ഞു പുറത്തിറഞ്ഞി വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ നർമ്മപ്രിയനായ സുഹൃത്ത് ചോദിച്ചു ‘ഇവിടെയും വൃദ്ധസദനമാണല്ലേ?
..ചിരിയോടെ ഞാൻ പറഞ്ഞു,
“ഒരു യുവതിയും യുവാവും… ഉണ്ടല്ലോ?”(ഞങ്ങളെ ഉദ്ദേശിച്ചാണ് ഞാൻ അങ്ങനെ പറഞ്ഞത്) പിന്നല്ല!
മിക്കവീട്ടിലും പലരും പല രോഗങ്ങൾ ഉള്ളവർ . കൂട്ട് വലിയൊരു വീട് .ആ സുഹൃത്ത് പറഞ്ഞഒരു കാര്യമുണ്ട്..
ഞങ്ങളുടെ ചർച്ചകൾ വീടുകളുടെ വലിപ്പത്തെ കുറിച്ചും ചിലവിനെകുറിച്ചും വഴിമാറി..വീട് വയ്ക്കുമ്പോൾ ദീർഘ കാലമെന്നുമാറി ഒരു 30 -35 വര്ഷം ഏറ്റവും മിനിമം ആവശ്യത്തിന് മതിയെന്നുള്ള ആർക്കിറ്റെക്കിൻറെ ഉപദേശം! ഇപ്പോൾ പലയിടത്തും മുറികൾ തുറക്കാറുപോലുമില്ലത്രേ . അടുക്കളയും ഒരു മുറിയും ,ലിവിങ് റൂമും ധാരാളം. മിനിമം വലിപ്പം..! ഞാൻ നിർത്തി..
ഉമ പറഞ്ഞു,”വളരെ ശെരിയാ.ഇപ്പോൾ ക്ലീനിങ് ആണ് പ്രശ്നം .ആഴ്ചയിൽ ഒരു ദിവസം വരുന്നവർ തിരക്കിട്ടു പോകുന്നു . ഇതിനിടയിൽ അവരെ മുഷിപ്പിച്ചു കൂടാ. അത്രയ്ക്ക് ക്ഷമയും കുറവ് .”
പല വീടുകളിലെ ടൈംടേബിൾ ജോലിക്കാരാണ്…അവരെ കുറ്റം പറയുന്നത് എങ്ങനെ?
അപ്പോഴണ് ഉഷയുടെ വിളി , ലൗഡ് സ്‌പീക്കറിൽ ഇട്ടു ഞാൻ.” നമ്മൾ പണ്ട് പറഞ്ഞകാര്യം എന്തായി..”?
“ആലോചിക്കാം ..”ഞാൻ പറഞ്ഞു..
മറ്റുള്ളവർ എന്നെ ചോദ്യഭാവത്തിൽ നോക്കി..അതോ..ഞാൻ തുടർന്നു …”ഞങ്ങൾ കൂട്ടുകാരികൾ ഏറെക്കാലം തനിച്ചായപ്പോൾ രണ്ടുപേരും ഒരുമിച്ച് സ്വന്തംവീടുകളിൽ മാറിമാറി താമസിച്ചു . ഇരുവീടുകൾക്കും ഉണർവ് .നല്ലസന്തോഷവും. അന്നുപറഞ്ഞു വച്ചു, കുറേവർഷങ്ങൾക്കു ശേഷവും നമ്മൾ വീടുകളിൽ ഒറ്റപ്പെട്ടാൽ ഈ ആശയം നടപ്പാക്കാമെന്ന്. വിരുന്നുപോലെ അങ്ങോട്ടും ഇങ്ങോട്ടും മാറിമാറി .. കുറച്ചു വീടുകൾ-വീട്ടുകാർ.സാമൂഹ്യ അടുക്കളയൊക്കെഇപ്പോൾ വന്നതല്ലേ..”
“ആഹാ ..അതുകൊള്ളാമല്ലോ..”ഉമയും സൗമ്യയും ഒരുമിച്ചു പറഞ്ഞു.ഞാൻ പറഞ്ഞു….”എങ്കിൽ ഇപ്പോൾ തന്നെ കൊടുക്ക് കൈ ! ”
മൂവരും കൈകൊടുത്തു, ഒന്നിനുമുകളിൽ ഒന്നായി..



