സൂര്യനുണരും മുന്നേ
അറിയുന്നവൾ !
തട്ടലും മുട്ടലും
താളം പിടിച്ച്
അങ്കവാലന് പകരം നിൽക്കും.
രസക്കൂട്ടിൻ സുഗന്ധത്തിനൊപ്പം
പുകയും നീറ്റലും
സമാസമം.
കലകൾ കൊണ്ട് സമ്പുഷ്ടം
മടപ്പള്ളി മഹാനസം
രസവതി.
അകത്തമ്മയധികവും മെഴുകുന്ന
തട്ടകം,
ഇടിച്ചതും പിഴിഞ്ഞതും
അരച്ചതും പൊടിച്ചതും
ചുമരുകൾ ചായം പൂശും
വർണങ്ങൾ പലവിധം.
രാവന്തിവരെ കർമനിരത
ക്ഷീണവുമില്ല പരാതിയും.
‘ആദ്യ’മുണർന്നവൾ
‘അവസാന’മുറങ്ങി
ഗൃഹത്തിലെ കലാകളരി
നല്ല വരികൾ