അണ്ടർ-19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്താനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിൽ കയറി . അഫ്ഗാനിസ്താൻ ഉയർത്തിയ 311 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം 41 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ നേടി .
മലയാളി താരം ആരോൺ ജോർജിന്റെ സെഞ്ചുറിയാണ് ഇന്ത്യയുടെ വിജയത്തിന് തിളക്കം കൂട്ടിയത് . ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താൻ നിശ്ചിത 50 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 310 റൺസെടുത്തു .ഇന്ത്യ 41 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. സ്കോർ: 310/ 3 (41 ഓവർ)



