അമേരിക്ക, മെക്‌സിക്കൊ, കാനഡ എന്നീ രാജ്യങ്ങളില്‍ വെച്ച് 2026 ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന ഫിഫ ലോകകപ്പില്‍ ഉള്ള 48 ടീമുകളുടെ മത്സര ഗ്രൂപ്പുകള്‍ നറുക്കെടുത്തു.42 ടീമുകള്‍ ഇപ്പോള്‍ തന്നെ യോഗ്യത നേടി . വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്.
2026 ലെ ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ ആണ് നറുക്കെടുത്തത് . 42 ടീമുകളെ 12 ഗ്രൂപ്പുകളിലായിട്ടാണ് നറുക്കെടുത്തത് .നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ജോര്‍ദാന്‍ , അള്‍ജീരിയ, ഓസ്ട്രിയ എന്നിവ ഗ്രൂപ്പ് ‘ജെ’യിലാണ് ഇടം പിടിച്ചത് .
സെനഗല്‍, നോര്‍വേ ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പ് ‘ഐ’യിലാണ് ഉള്ളത് . ബ്രസീല്‍. മൊറോക്കോ, ഹൈതി, സ്‌കോട്ട്‌ലന്‍ഡ് ഗ്രൂപ്പ് സിയിലും ഉള്‍പ്പെട്ടു .
ഗ്രൂപ്പ് ‘എ’യിലെ രണ്ട് ടീമുകളായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം .ഗ്രൂപ്പ് എച്ചില്‍ ഉള്ള സ്‌പെയിന്‍, യുറഗ്വായ് ടീമുകള്‍ തമ്മില്‍ മത്സരം നടക്കും .ഗ്രൂപ്പ് ‘എല്ലി’ല്‍ ഉള്‍പ്പെട്ട ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ തമ്മില്‍ ആണ് മത്സരം .



