അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ട്വൻ്റി20 ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി. ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് ആരംഭിക്കുക. മാർച്ച് എട്ടിനാണ് ഫൈനൽ മത്സരം അരങ്ങേറുക. ഇന്ത്യയിൽ അഞ്ച് വേദികളിലും ശ്രീലങ്കയിൽ മൂന്ന് വേദികളിലുമായാണ് മത്സരങ്ങൾ. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ലോകകപ്പിൽ ഉള്ളത്.
ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യയും ചിരവൈരികളായ പാകിസ്‌താനും ഒരേ ഗ്രൂപ്പിലാണുള്ളത്. ഫെബ്രുവരി 15നാണ് ആരാധകർ ഏറെ ഉറ്റുനോക്കുന്ന ഇന്ത്യ-പാകിസ്‌താൻ ബ്ലോക്ക്‌ബസ്റ്റർ പോരാട്ടം നടക്കുക.
ഗ്രൂപ്പ് എ: ഇന്ത്യ, യുഎസ്എ, നമീബിയ, നെതർലൻഡ്‌സ്, പാകിസ്താൻ
. ഗ്രൂപ്പ് ബി: ഓസ്ട്രേലിയ, ശ്രീലങ്ക, സിംബാബ്‌വെ, അയർലൻഡ്, ഒമാൻ
ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ഇറ്റലി, നേപ്പാൾ
ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക,
ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, കാനഡ, യുഎഇ



