Friday, January 2, 2026
Homeസ്പെഷ്യൽയശോദേ... (ഓർമ്മകുറിപ്പ്) ✍ ഉണ്ണിയാശ

യശോദേ… (ഓർമ്മകുറിപ്പ്) ✍ ഉണ്ണിയാശ

ഉണ്ണിയാശ ഉരുണ്ടു വീണു. 🤭
ഈ വരികളിലെ പ്രാസം വായിക്കുമ്പോൾ രസം കേൾക്കുമ്പോൾ ചിരി. ഒരു ആകാംക്ഷ, ജിജ്ഞാസ, ആശങ്ക. സമ്മിശ്ര വികാരങ്ങൾ നിങ്ങളിൽ ഉണർത്തിയേക്കാം.
എന്നാലും സംഭവം സത്യമാണ്😩.
ഉണ്ണിയാശയും ഉമാ തോമസും വീഴ്ചകളിൽ നിന്ന് പറന്നെണീക്കും💪. പ്രാസമൊപ്പിക്കാൻ പറഞ്ഞതാണെങ്കിലും സത്യമതാണ്.

ഇനി വീണ കഥ 😂🤭 ജോലിസ്ഥലത്ത് തിരക്കേറിയ ദിനത്തിലെ ഓട്ടത്തിനിടയിൽ ചെറിയൊരു അശ്രദ്ധയും ധൃതിയും വരുത്തി വച്ച വിന.
🥰: രാവിലെ ദിനം ആരംഭിച്ചത് കൂട്ടുകാരിയുടെ സ്നേഹ സമ്മാനം കുറേയേറെ മുല്ലപ്പൂവോടെയാണ്. വിശേഷ ദിനങ്ങളിൽ സാരിയോടൊപ്പം മുടിയിൽ അല്പം മുല്ലപ്പൂ ഇതൊക്കെ ചെറിയ സന്തോഷങ്ങളാണ്. എൻ്റെ ഇഷ്ടം അറിഞ്ഞ് മനസ്സറിഞ്ഞ് കൂട്ടുകാരിനൽകിയ സമ്മാനം.(പേര് പറയരുത് എന്ന് കർശന നിർദ്ദേശം ഉണ്ട് ).
🥰
ഗന്ധങ്ങളിൽ മുല്ലപ്പൂവും ചന്ദനവും ആണ് എൻ്റെ പ്രിയപ്പെട്ടവ അത് നന്നായറിയാവുന്ന ചുരുക്കം കൂട്ടുകാർ. ഒന്നും ആവശ്യപ്പെടാതെ മനസ്സറിഞ്ഞ് ഇങ്ങനെ സന്തോഷിപ്പിക്കുന്ന കൂട്ടുകാരാണ് ഉണ്ണിയാശയുടെ ശക്തിയും തണലും . കൊച്ചു കൊച്ചു സന്തോഷങ്ങളുടെ നിമിഷങ്ങൾ.
വീണിടത്തു നിന്ന് സഹപ്രവർത്തകരായ ജയശങ്കർ സാറും ധനേഷും തൂക്കിയെടുത്ത് സ്റ്റാഫ് റൂമിലെത്തിച്ച എന്നെ പ്രിയ അനില ടീന , റാണി എല്ലാവരും ചേർന്ന് വേണ്ട പ്രഥമ ശുശ്രൂഷ നൽകുന്ന തിരക്കിൽ, ഞാൻ എന്നെ കാണാൻ വരുന്ന ആൾക്കാർ കൊണ്ടുവരേണ്ട സാധനങ്ങളുടെ list തയ്യാറാക്കലായിരുന്നു. അങ്ങനെ ice pad മുറിവിൽ വച്ച നേരം കൊണ്ട് നല്ലൊരു wishlist തയ്യാറാക്കി ഞാൻ മാതൃകയായി.
ചുരുങ്ങിയ നേരം കൊണ്ട് 1. കുരുവില്ലാത്ത മുന്തിരി
2. കൊച്ചിൻ ബേക്കറിയിലെ ജാം റോൾ
3. സുപ്രിം ബേക്കറിയിലെ ക്രീം ബൺ
4. മലബാർ ചിപ്സിലെ ബീറ്റ്റൂട്ട് ഉപ്പേരി
തുടങ്ങിയവ Short ലിസ്റ്റ് ചെയ്യപ്പെട്ടു.
ഭക്ഷണകാര്യത്തിൽ വല്യ ഭാവം ഒന്നുമില്ലാത്തതിനാൽ ബാക്കിയൊക്കെ മനോധർമ്മമനുസരിച്ച് എന്നും കൂടി ചേർത്തു പരസ്യപ്പെടുത്തി . കൂട്ടുകാരി അനില അവളുടെ കാറിൽ വീട്ടിലെത്തിച്ചു. സ്‌കൂളിൽ നിന്നും വീട്ടിലേക്കുളള 300 m യാത്രയ്ക്ക് മുൻപ് കൂട്ടുകാരി പ്രിയയ്ക്ക്, വണ്ടിയോടിച്ച അനില യെക്കുറിച്ചു മാത്രമായിരുന്നു ആശങ്ക. നീ അനില യെ നോക്കിക്കോണേ എന്ന് പറഞ്ഞാണ്🤭 വീണു നടുവൊടിഞ്ഞ😏 എന്നോട് പ്രിയ ഐക്യദാർഡ്യം പ്രഖ്യാപിച്ചത്😂🤭. കൈയിലിരുപ്പു തന്ന തിരിച്ചടികൾ.😅.
വീട്ടിൽ ഫോൺ ചെയ്ത് പുത്രിയോട് പറഞ്ഞപ്പോൾ ആദ്യം ഒറ്റച്ചിരി. അയ്യോ നീ വീണോടി അമ്മ മോളേ…… വീണ്ടും ചിരി. എന്താല്ലേ….. കഴിഞ്ഞ ജന്മത്തിലേ ശത്രു തന്നെ😅😂.

കൂട്ടുകാരുടെ സ്നേഹാന്വേഷണങ്ങൾ. വീട്ടുകാരുടെ ആശങ്കകൾ.
വല്ലപ്പോഴും വിളിക്കാറുള്ള
സുഹൃത്ത് അന്ന് വിളിച്ചു .ഞാൻ വീണു. ഇത്തിരി സഹതാപം കിട്ടട്ടേന്ന് കരുതി നല്ല ശബ്ദ മോഡുലേഷനോടെ ‘ കൂടി ത്തന്നെ ഞാൻ മൊഴിഞ്ഞു. അര മണിക്കൂർ നിർത്താതെ ചിരിച്ച് അദ്ദേഹവും ഭൂമിദേവിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
രണ്ട് മൂന്ന് വർഷം മുന്നേ ഒരു വൃശ്ചികം ഒന്നിന് എതിരേ വന്ന മീൻകാരൻ്റെ സ്കൂട്ടറിലുള്ള അഭ്യാസപ്രകടനം എന്നെ നടുറോഡിൽ സാഷ്ടാംഗപ്രണാമം ചെയ്യിച്ച് ശരണം വിളിപ്പിച്ചതൊഴിച്ചാൽ എൻ്റെ ഓർമ്മയിൽ വീഴ്ചകളില്ല . അതിനു ശേഷമുള്ള എല്ലാ വൃശ്ചികം ഒന്നിനും ഇന്ന് നീ ശരണം വിളിച്ചോ എന്ന് ഓർമ്മിപ്പിക്കുന്ന സുഹൃത്ത് , എഴുതുന്നതെല്ലാം വായിച്ച് കൃത്യമായ, വിശദമായ അഭിപ്രായം പറയുന്ന സുഹൃത്ത് ഇതൊക്കെയും ഉണ്ണിയാശയുടെ സ്വകാര്യ സമ്പത്താണ്.
കരുതൽ അറിയാൻ കാലിടറേണ്ടതില്ലെന്ന് പഠിപ്പിച്ചവർ. വർഷങ്ങളായിട്ടുള്ള സൗഹൃദമെങ്കിലും ഇടയ്ക്കു വല്ലപ്പോഴും മാത്രം കാണാറുള്ള കൂട്ടുകാരിയുടെ മെസേജ് രണ്ടു ദിവസം മുന്നേ വന്നു. Asha ….. are you ok .
🥰I dreamt of you last night. You visited my home but you seemed disturbed. Are you ok?

ചില സൗഹൃദങ്ങൾ അങ്ങനെയാണ്. എത്ര കാതം അകലെ ആയിരുന്നാലും മായാതെ മങ്ങാതെ തിളങ്ങി നിൽക്കും. എനിക്കെന്തോ വരാൻ പോകുന്നു എന്ന് തോന്നിയിരിക്കാം. മനസിലുള്ള സ്നേഹം സത്യമുള്ളതാണ്.

സുഹൃത്തായ അനൂപേട്ടൻ്റെ കമൻ്റായിരുന്നു ഗംഭീരം. ഭൂമി ഉരുണ്ടതായത് കൊണ്ടാ ആശ ഉരുണ്ടു വീണേ. ഐസക് ന്യൂട്ടൻ രാജിവയ്ക്കുക. മെസേജ് വായിച്ച് അരമണിക്കൂർ ചിരിച്ചു.

അല്ല പിന്നെ, അതന്നെ. രാജിവയ്ക്കണം.
വീണ തിരക്കിൽ യശോദേ ന്ന് വിളിക്കാൻ മറന്നു. സാരോല്ല അടുത്ത വീഴ്ചയ്ക്കാവട്ടെ.
ഉണ്ണിയാശ

NB: ഒടിവൊന്നും ഇല്ല ചതവ് ധാരാളമായി ഉണ്ട്.
ആരും ചിരിക്കേണ്ട😏.
ജാഗ്രത മതി.
ലിസ്റ്റിലുള്ള സാധനങ്ങൾ സ്വീകരിക്കാനുള്ള വിശാല മനസ് ഇപ്പോഴും ഉണ്ട്.

ഉണ്ണിയാശ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com