ഉത്തമൻ
മദ്ധ്യമൻ
അധമൻ എന്നിങ്ങനെ മക്കളെ തിരിച്ചു പറഞ്ഞിരിക്കുന്ന കാവ്യം രാമായണമാണ്.
മാതാപിതാക്കളുടെ ഇംഗിതം മനസ്സിലാക്കി ശ്രേഷ്ഠമായ പ്രവൃത്തി ചെയ്യുന്ന ഉത്തമൻ,മാതാപിതാക്കളും മുതിർന്നവരും ആവശ്യപ്പടുന്നതു ചെയ്യുന്ന മദ്ധ്യമൻ പറയുന്നതെന്തൊ അത് കേൾക്കാത്ത തികഞ്ഞ അനുസരണക്കേടു കാണിക്കുന്ന അധമൻ.
അധമർ മാതാപിതാക്കൾക്കും സമൂഹത്തിനു തന്നെയും അഹിതം ചെയ്യുന്നവരാണ്.
” താതാർത്ഥമായിട്ടു ജീവനെത്തന്നെയും
മാതാവു തന്നെയും
സീതയെത്തന്നെയും
ഞാനുപേക്ഷിപ്പ
നതിനില്ല സംശയം ” ( അദ്ധ്യാത്മരാമായണം കിളിപ്പാട്ട്)
എന്നത് ഉത്തമനായ,പുരുഷോത്തമനായ രാമൻെറ
നിശ്ചയം.
ഉത്തമനെ സേവിക്കുക അവൻെറ സാന്നിദ്ധ്യത്തിൽ ജോലി ചെയ്യാൻ കഴിയുക
ഉപേദശം സ്വീകരിക്കുക എന്നതൊക്കെ ഭാഗ്യാതിരേകം ഉള്ളവർക്ക്
പറഞ്ഞിട്ടുള്ളതത്രെ.ഉത്തമരുടെ ഗൃഹത്തിൽ വിരുന്നിന് അവസരം ലഭിക്കുമ്പോൾ
മനുഷ്യത്വത്തിന്റെ മഹിമ ബോധ്യപ്പെടും. ചാക്യാർ
പണ്ട് പറഞ്ഞു ഫലിപ്പിക്കാറു ണ്ട് ;
സരസ സരസൻ ,സരസ വിരസൻ വിരസ വിരസൻ എന്നിങ്ങനെ ഗൃഹസ്ഥരുണ്ട്എന്ന് !
സരസ സരസൻ നമുക്ക് ഹൃദ്യമായ സ്വീകരണം നൽകും.കണ്ണിൽ നോക്കി സർവ്വാത്മ ഭാവത്തോടെ രസകരമായി സംസാരിക്കും. അവിടുത്തെ
വിഭവങ്ങൾ നമ്മെ ഞെട്ടിക്കും.യഥേഷ്ടം തെരഞ്ഞടുക്കാവുന്ന വിഭവങ്ങൾ പ്രസന്ന ഭാവത്തോടെ വിളമ്പും.ഭക്ഷണത്തിൻെറ
നാനാവിധ രസാനുഭൂതിയിൽ ആമഗ്നമായി മതി മറക്കുന്ന
അനുഭവമാണ് അവിടെ നിന്നും കിട്ടുക.
സരസ വിരസൻ ഏതാണ്ടൊരു ഹൃദ്യതയിൽ സ്വാഗതം ചെയ്യും.വിഭവങ്ങൾ
ഭേദപ്പെട്ട രീതിയിൽ നൽകും.മനസ്സു നോക്കി ഭാഷണം നടത്തിക്കൊള്ളണം എന്നില്ല.
വിരസവിരസൻ ദുർമുഖത്തോടെ സ്വാഗതം ചെയ്യുന്നവനത്രെ.വളിച്ചതും പുളിച്ചതും ചൂടാക്കി കൊണ്ട് വയ്ക്കും.എടുത്തു കഴിക്കേണ്ടി വരും.
‘ ഇപ്പോൾ വരരുതായിരുന്നു, ഒന്നു വിളിക്കായിരുന്നില്ലേ”
എന്നൊക്കെ പറഞ്ഞത് ഗൃഹസന്ദർശനം അനാവശ്യമായിപ്പോയി എന്ന സൂചന സമർപ്പിച്ചേക്കും.ഭക്ഷണം കഴിഞ്ഞുള്ള ചാരു ഭാഷണം ഉണ്ടാവില്ല.
” എന്നാൽ പിന്നെ ഇറങ്ങിക്കൂടെ ”
എന്നു ഭാവിക്കും.ഗതികെട്ടാൽ പറയുകയും ചെയ്യും.ദരിദ്രബന്ധുക്കളെ സ്വീകരിക്കേണ്ടി വരുമ്പോൾ പലരും മൂന്നാമത്തെ വിഭാഗത്തിൽ പെടാറുണ്ട്.
ചാക്യാർ ഉത്തമ മദ്ധ്യമ അധമന്മാർക്ക് വേറിട്ട ഭാഷ നൽകിയിരിക്കുകയാണെന്നു പറയേണ്ടതില്ലല്ലൊ.
പദഞ്ജലി
ലോകത്ത് ഇതുപോലെ ഒരു ഡോക്ടർ ഉണ്ടായിട്ടില്ല.
ശാരീരികം മാനസികം എന്നെല്ല ഏതു തലവും മഹാ ഋഷിക്ക് കരതലാമലകമാണ്! മനുഷ്യന് മഹാ സിദ്ധികൾ
മനസ്സിലാക്കിക്കൊടുക്കാൻ
അരോഗ ദൃഢഗാത്രരായി ജീവിക്കാൻ അദ്ദേഹം ജീവിതം മാതൃകയാക്കി.
ലോകത്ത് ഹൃദയം പുറത്തെടുത്ത് ശസ്ത്രക്രിയ നടത്തി വീണ്ടും യഥാസ്ഥാനത്തു വച്ച ഒരേയൊരു ഡോക്ടറും ചരകൻ തന്നെ.
ഭാരതത്തിൻെറ ഖ്യാതി എങ്ങും പ്രസരിപ്പിച്ച
ഈ ഋഷി ചരകൻ എന്നും
വിശേഷിപ്പിക്കപ്പെടുന്നു!
മാതാപിതാക്കൾ നൽകിയ നാമം മറഞ്ഞു പോയി!പ്രവൃത്തിയാൽ കരഗതമായ നാമം ജനശ്രുതമായി!!
പദം തോറും അഞ്ജലി ലഭിക്കുന്ന ചികിത്സകൻ!!
ഒരോ പദം വയ്പിലും അഞ്ജലീബദ്ധരായി ജനങ്ങൾ ഋഷിയെ എതിരേറ്റു.ഞങ്ങളുടെ സർവ്വാഞ്ജലികളും ജീവൻ തന്നെയും അവിടുത്തേയ്ക്കുള്ളതല്ലൊ!
ഞങ്ങളുടെ രക്ഷകനല്ലൊ.
ഗുരുവല്ലൊ.
ഇറങ്ങി വന്ന ദൈവമല്ലൊ
എന്നൊക്കെ അത്യന്തരാനുഭൂതിയുടെ ആധിത്യകതയിൽ അവർ അറിയാതെ അറിയാതെ ഉരുവിട്ടു.
ചരകൻ എന്നും ഓമനപ്പേരു
നൽകിയത് ഈ പദഞ്ജലി യ്ക്കു തന്നെ.
ചരണം കൊണ്ട് ചികിത്സിക്കുന്നവൻ.എപ്പോഴും രോഗികളുടെ ഗൃഹത്തിലേക്ക് നടന്നു മാത്രം ചെല്ലുന്നവൻ, എപ്പോഴും തിരക്കോടു തിരക്കിലും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന വൻ!!
‘ചരകസംഹിത ‘വായിച്ച ഋഷികളാണ് ചരകൻ എന്ന നാമത്തിന് താരപ്രഭ നൽകിയത്.
‘പദഞ്ജലി യോഗസൂത്രം’ ഇന്നും എത്രമേൽ നവീനമായി മരുന്നില്ലാത്ത ജീവിതമാർഗ്ഗം,പ്രാണ ശക്തിയുടെ അജയ്യമാർഗ്ഗം
കാണിച്ചു തരുന്നില്ല!!!
‘ യോഗ: ചിത്തവൃത്തി നിരോധ: ‘
എന്നതു മാത്രം പഠിച്ചാൽ മതി,പ്രാവർത്തികമാക്കിയാൽ മതി,മനുഷ്യൻെറ അജയ്യശക്തി ഉണർത്തിയെടുക്കാൻ !!!
‘പതഞ്ജലി’ ഔഷധങ്ങൾ
ആ മനീഷിയുടെ പാതയിലെ
രക്ഷാമാർഗ്ഗങ്ങളാണൊ ?
ഭാഷ നിന്ദയ്ക്കും സ്തുതിക്കും ഉപയോഗിക്കാറുണ്ടല്ലൊ.
“ഒരാൾ നിന്ദിക്കുന്നു”
എന്ന് രമണ മഹർഷിയോട് …
മഹർഷി : അയാൾ നിന്ദിക്കുന്നത് നിൻെറ ശരീരത്തെയാണൊ ?
” ആത്മാവിനെയാണൊ ?
അല്ലേയല്ല, നിൻെറ അഹങ്കാരത്തെയാണ്.നീയും അവൻെറ കൂടെ ചേർന്ന് അവൻ പറയുന്ന തെറി നിന്നെ വിളിക്കുക ”
നല്ല ചികിത്സയാണത്.
മുള്ള് മുള്ളു കൊണ്ടെടുക്കൽ,ഭാഷയാലുള്ള നിന്ദ ഭാഷ കൊണ്ട് ഒടുക്കൽ!!!
ഇതാർക്കു സാദ്ധ്യം ?
ആ തലത്തിലേക്ക് ഉയർത്താനും ഭാഷ തന്നെ ശരണം .
മനോഹരം

വളരെ മനോഹരമായ വിശകലനം..
പതഞ്ജലി എന്ന് എഴുതിയിട്ട് ക്വസ്റ്റ്യൻ മാർക്ക് ഇട്ടു നിർത്തിയത് മാത്രം മനസ്സിലായില്ല
മനോഹരം