Logo Below Image
Wednesday, April 9, 2025
Logo Below Image
Homeസ്പെഷ്യൽതള്ള വൈബ് (ഓർമ്മകുറിപ്പ്) ✍ഉണ്ണിയാശ

തള്ള വൈബ് (ഓർമ്മകുറിപ്പ്) ✍ഉണ്ണിയാശ

ഉണ്ണിയാശ

കേൾക്കുമ്പോൾ മധ്യവയസ്കർക്ക് അത്ര സുഖം തോന്നാത്ത വാക്കാണ് ഇത്. പക്ഷേ ന്യൂ ജെൻ പൈതങ്ങളുമായി ഇടപെടു ന്ന അവസ്സരങ്ങളിലൊക്കെ നമുക്കത് നന്നായി മനസിലാകും. ഒന്നു രണ്ട് ചെറിയ അനുഭവങ്ങളാണ്.

ഒരു മീറ്റിങ്ങിൽ പ്രാസംഗികൻ തൻ്റെ പ്രസംഗത്തിനിടയിൽ വേദ മന്ത്രങ്ങൾ ഉരുവിട്ട ശേഷം സദസ്യരായ കുട്ടികളോട് എത്ര വേദങ്ങൾ ഉണ്ടെന്ന് ചോദിച്ചു. ഉത്തരങ്ങൾ സദസിൽ നിന്ന് പലയിടത്തു നിന്നായി ഉയർന്ന് കേട്ടു. അവസാന വേദമായ അഥർവ്വം മാത്രമാണ് എൻ്റടുത്തു നിന്ന യുവാക്കൾ നന്നായി കേട്ടതെന്ന് തോന്നുന്നു.

അവരുടെ സംസാരം ഇങ്ങനെ
അഡാർവ്വം , ? Whats that dude ഒന്നാമൻ രണ്ടാമനോട്. രണ്ടാമൻ its not അഡാർവ്വം bro.its അദർവ്വം🤭. That silk smitha s item dance Song know, its all from that book it seems👀🤭🥺 ( മമ്മുക്കയും സിൽക്ക് സ്മിതയും തകർത്തഭിനയിച്ച അഥർവ്വം സിനിമയിലെ പുഴയോരത്ത് പൂന്തോണി എത്തീലാന്നുള്ള പാട്ട് അഥർവ്വവേദത്തിൽ നിന്നും എടുത്തതാണ് എന്നാണോ ആ കശ്മലന്മാർ ഉദ്ദേശിച്ചത് എന്നറിയില്ല ).ഈശ്വരാ ദൈവമേ പ്രസംഗങ്ങൾ നടക്കുമ്പോൾ കണ്ണുകൾ ഇടയ്ക്ക് ഒരു നിരീക്ഷണപ്പറക്കൽ നടത്താറുണ്ട്. സദസ്യരെ അറിയാൻ വേണ്ടി മാത്രം. പക്ഷേ ഇത് ഒന്നൊന്നര നിരീക്ഷണം ആയിപ്പോയി. ഇനി അവന്മാരുടെ സത്യവേദപുസ്തകത്തിലെ കണ്ടെത്തലുകൾ പുറത്തെടുക്കും മുൻപ് ഞാൻ ക്യാമറ മടക്കിക്കെട്ടി.

വർഷാന്ത്യ പരീക്ഷയ്ക്ക് മുൻപ് പാഠ്യഭാഗങ്ങൾ തീർക്കുന്ന തിരക്കിലാണ് അധ്യാപകർ. ക്ലാസ് മുറിയാണ് രംഗം.
ലേ കുട്ട്യോൾ: മിസ്സേ അന്യൻ്റെ മുതൽ ആഗ്രഹിക്കുന്നത് പാപമല്ലേ…
മിസ്സ് : അതേല്ലോ മഹാ പാപം.
കുട്ട്യോൾ : ആണല്ലോ. പിന്നെന്തിനാ മിസ്സിൻ്റെ പീരീഡ് മറ്റുള്ള മിസ്സുമാർ ചോദിക്കുന്നത്.
മിസ്സ് : അതിപ്പോ അവർക്ക് പാഠ ഭാഗങ്ങൾ തീർക്കേണ്ടേ.
കുട്ട്യോൾ : അതാണ് അന്യൻ്റെ മുതൽ ആഗ്രഹിക്കരുത് എന്ന് ഞങ്ങൾ പറയുന്നത്.
മിസ്സ്: അത് ഞാൻ ദാനം കൊടുത്തതാ. ദാനം പുണ്യമല്ലേ മക്കളേ –
കുട്ട്യോൾ :: മഹാബലിയെ ഒക്കെ ഓർത്താൽ മിസ്സിന് കൊള്ളാം. ഞങ്ങൾ പറഞ്ഞില്ലെന്ന് വേണ്ട.
മിസ്സിൻ്റെ അവസ്ഥ ന്യൂ ജെൻ ഭാഷയിൽ :
“Feeling Ping ”

ക്ലാസ് മുറി തന്നെയാണ് രംഗം
ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ബാഡ്ജും കൊടുക്കാറുണ്ട്. അതൊക്കെ അണിഞ്ഞു വേണം ക്ലാസിൽ വരാൻ. ചില ഉത്തരവാദിത്വങ്ങളോത്തോടൊപ്പമുള്ള അംഗീകാരങ്ങൾ കൂടിയാണല്ലോ അത്. അങ്ങനെ ബാഡ്ജ് കുത്താത്ത ആൺകുട്ടികളും ബാഡ്ജ് ഉള്ള പെൺക ട്ടികളും അടങ്ങിയ ഒരു കൂട്ടം കുട്ടികളുടെ നടുവിൽ ടീച്ചർ. പെൺകുട്ടികൾ പതിവുപോലെ നോട്ട്ബുക്കും പുസ്തകവും തുറന്ന് വച്ച് സംസാരം , ഞങ്ങൾക്ക് ബഹളത്തിന് നോട്ട്ബുക്കിൻ്റെ ആഡംബരം വേണ്ടന്ന് ആൺകുട്ടികൾ. നടുക്ക് ശബ്ദ നിയന്ത്രണത്തിൽ പരാജയപ്പെട്ട ടീച്ചർ. (സപ്ലി, കാവിലെ പാട്ടു മത്സരം ഒന്നും പ്രതീക്ഷ ഇല്ല.) പെൺകുട്ടികൾ പൊതുവേ സമർത്ഥരും ഉത്സാഹ കമ്മറ്റിക്കാരും ആണ്. ആൺകുട്ടികൾ പൊതുവേ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു ചെയ്യാൻ മടിയുള്ളവരും. കൂട്ടുകാരുമായി വെയിലത്ത് എത്ര ഓടിക്കളിച്ചാലും മതിവരാത്ത പ്രായമായതിനാലാവാം. അതിലാണ് അവരുടെ ശ്രദ്ധ.
പട്ടണത്തിലെ കുട്ടികൾ മിക്കവരും ആകെ ഓടിക്കളിക്കുന്നത് സ്ക്കൂളിലായിരിക്കും.
ആൺകുട്ടികളിലൊരാളെ വിളിച്ചിട്ട് ഒരു കാര്യമേൽപ്പിച്ചു. ഉടൻ വന്നു മറുപടി
മിസ്സ് എനിക്ക് ബാഡ്ജില്ല . Girls നോട് പറയുവോ അവർക്ക് ഒക്കെയും ബാഡ്ജ് ഉണ്ട്. ലീഡഴ്സ് പോയി പറഞ്ഞാലേ അതിന് ഒരു ഗുമ്മുണ്ടാവൂന്ന്😂പെൺകുട്ടികളുടെ ഭാഗത്ത് നിന്ന് ഉടൻ വന്നു മറുപടി ഗുമ്മൊന്നും വേണ്ട. കാര്യം നടന്നാ മതീന്ന് .
നിങ്ങൾക്ക് ബാഡ്ജ് ഇല്ലേ നിങ്ങൾ പോയി പറയൂ ന്ന് Boys .
നിങ്ങൾക്ക് നല്ല കാലുണ്ടല്ലോ, കാലിന് കുഴപ്പം ഒന്നും ഇല്ലല്ലോന്ന് പെമ്പിള്ളാർ ,
പാവം ചെക്കന്മാർ കൂടുതൽ തർക്കിക്കാൻ നിന്നില്ല. ഓടിപ്പോയി കാര്യം നടത്തി.
കുട്ടോളുടെ പിന്നാലേ നിരീക്ഷണ ക്യാമറയുമായി നടക്കുന്നതും തള്ള വൈബ് എന്ന പേരു ദോഷത്തിനിടതരും .
ഭയം വേണ്ട ജാഗ്രത മതി.

ഉണ്ണിയാശ ✍

RELATED ARTICLES

15 COMMENTS

  1. തലമുറകളുടെ ഭാഷാ, സംസ്കാര വ്യത്യാസങ്ങളെ ഹാസ്യാത്മകമായ രീതിയിൽ അവതരിപ്പിക്കുന്ന മികച്ച ഒരു രചന. മൊത്തത്തിൽ, ഹാസ്യത്തിനൊപ്പം വലിയൊരു നിരീക്ഷണശക്തി ഉണ്ണിയാശയുടെ എഴുത്തിൽ കാണാം. തികച്ചും സ്വാഭാവികമായി വായനക്കാരനെ ആകർഷിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന, അതേസമയം ചിന്തിപ്പിക്കുന്ന ഒരു ബ്ലോഗ്!

  2. ന്യൂജൻ വിശേഷങ്ങളുടെ ഒരു ചെറിയ പതിപ്പാണ് ഇവിടെ അവതരിപ്പിച്ചത്
    രസകരമായ അവതരണം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ