Logo Below Image
Friday, June 20, 2025
Logo Below Image
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

☘️🥀💚💚💚🥀☘️

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

” വളരെ ചെറിയ കാര്യങ്ങൾ കൊണ്ട് ഒരു ബന്ധത്തെ മനോഹരമാക്കാൻ കഴിയും. ചിലപ്പോൾ ഒരു പുഞ്ചിരി മതി ഒരാളുടെ ഹൃദയം നിങ്ങളുടെ മുന്നിൽ തുറക്കപ്പെടും. ചിലപ്പോൾ നിങ്ങളുടെ ചുളിഞ്ഞ ഒരു നോട്ടം മതിയാകും മുന്നിൽ തുറന്നിട്ട ജാലകം കൊട്ടിയടക്കപ്പെടാൻ. ഇത് സുന്ദരമായൊരു പ്രതിഭാസമാണ്. ഇതൊരു കലയാണെന്ന് അറിയുക.”

– ഓഷോ

“മനുഷ്യ ഹൃദയങ്ങൾ തമ്മിലുള്ള ബന്ധം സുന്ദരമാക്കുന്ന കല.
അറിയുന്നവർ സുന്ദരമായി എക്കാലവും സൂക്ഷിക്കുന്നു..
അല്ലാത്തവർ അതിനെ വികലമാക്കുന്നു..”

സൗഹൃദത്തിൽ, ദാമ്പത്യത്തിൽ, മനുഷ്യർ പരസ്പരം ഇടപഴകുന്ന മറ്റു മേഖലകളിൽ എല്ലാം തന്നെ ഇടർച്ചയും അകൽച്ചയും ഉണ്ടാകുന്നത് പലപ്പോഴും നിസ്സാരകാര്യങ്ങളെ പ്രതിയാവാം..

ബന്ധങ്ങൾ സൂക്ഷ്മതയോടെ നിലനിർത്തേണ്ടതിനെ സംബന്ധിച്ച് വായിച്ച ലേഖനത്തിൽ നിന്ന്…

” ദൃഢമായി നിലകൊള്ളുന്ന അണക്കെട്ടുകളിലും ചെറിയ ദ്വാരം വീഴാം…
ജലം ചോർന്ന് പോകാം.. തക്ക സമയത്ത് അടയ്ക്കാതിരുന്നാൽ പിന്നീട് അത് വലുതായി എല്ലാം തകരുന്നതിലേക്ക് എത്തിച്ചേരാം.. എത്ര സുദൃഢമായ ബന്ധവും ഇതുപോലെ തന്നെ ”

വ്യാപരിക്കുന്ന മേഖലകളിൽ നമുക്കുള്ള വ്യത്യസ്ഥമായ ബന്ധങ്ങൾ
യഥാർത്ഥത്തിൽ മനോഹരമാക്കി നിലനിർത്തുവാൻ നമുക്ക് സാധിക്കുന്നുണ്ടോ…? അതോ എപ്പോഴും തകർന്നു പോകുന്നതും.. അകന്നു പോകുന്നതും.. പുതിയ ബന്ധങ്ങൾ തേടിപ്പോകുന്നതും.. പഴയതിനെ മറന്നുകളയുന്നതും.. ആയിരിക്കുന്നുവോ ബന്ധങ്ങൾ എന്ന് വിലയിരുത്തുവാൻ ഓഷോയുടെ ഈ വാക്കുകൾ മുഖാന്തിരമാവട്ടെ..

” വളരെ ചെറിയ കാര്യങ്ങൾ കൊണ്ട് ഒരു ബന്ധത്തെ മനോഹരമാക്കാൻ കഴിയും. ചിലപ്പോൾ ഒരു പുഞ്ചിരി മതി ഒരാളുടെ ഹൃദയം നിങ്ങളുടെ മുന്നിൽ തുറക്കപ്പെടും…”

ഏവർക്കും സ്നേഹത്തോടെ ശുഭദിനാശംസകൾ നേരുന്നു..
🙏🙏

ബൈജു തെക്കുംപുറത്ത് ✍

RELATED ARTICLES

4 COMMENTS

  1. അതെ, ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം ബന്ധങ്ങള്‍ ദൃഢമാകുന്നതിന്. ചെറിയൊരു വിള്ളല്‍പോലും സമയത്ത് അടച്ചില്ലെങ്കില്‍ എത്രദൃഢമായ ബന്ധവും തകരും. ശുഭദിനാശംസകള്‍ ♥♥

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ