സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഒരു കൊടുങ്കാറ്റായിരുന്ന ചന്ദ്രശേഖര ആസാദിൻ്റെ ഓർമ്മകളിലൂടെ….
ഇരുപത്തിയഞ്ച് വർഷത്തെ ജീവിതംകൊണ്ട് ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിൽ അവിസ്മരണീയ മുദ്രപതിപ്പിച്ച വീരനായകൻ…..
നിസ്സഹകരണ പ്രസ്ഥാനത്തിൽ സഹകരിച്ചതിനു കോടതി ശിക്ഷിച്ചത് 15 ചാട്ടവാറടി, അടികൊണ്ട് രക്തം തെറിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞില്ല, ഭാരത് മാതാ കീ ജയ്… വന്ദേ മാതരം… എന്നീ ദേശീയ മന്ത്രം ഉദ്ഘോഷിച്ച ധീരതയുടെപര്യായം……
പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റിലാവുകയും കോടതിയിലെത്തുകയും ചെയ്തു. ആ കോടതിമുറിയിൽ അദ്ദേഹം കാട്ടിയ ധൈര്യം ജഡ്ജിയെപ്പോലും അതിശയിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന് ‘ആസാദ്’ എന്ന പേര് ലഭിച്ചത്. അങ്ങനെ ചന്ദ്രശേഖർ തിവാരി, ചന്ദ്രശേഖർ ആസാദ് ആയി.
ജൂലൈ 23 ന് മദ്ധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഭവ്ര ഗ്രാമത്തിൽ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്റാണി ദേവിയുടെയും മകനായിട്ടാണ് ചന്ദ്രശേഖർ സീതാറാം തിവാരി ജനിച്ചത് . പതിനാലാം വയസ്സിൽ സംസ്‌കൃത പഠനത്തിനായി വാരാണസിയിലെ ഒരു സ്കൂളിൽ ചേർന്നു.
കുട്ടിക്കാലത്ത് ധീരദേശാഭിമാനികളുടേയും മറ്റും വീരകഥകൾ ചന്ദ്രശേഖറിൽ വല്ലാത്തൊരു ഉണർവ് സൃഷ്ടിച്ചിരുന്നു. റൗളട്ട് ആക്റ്റും ജാലിയൻവാലാബാഗ് കൂട്ടക്കൊലയും ചന്ദ്രശേഖർ ആസാദിനെ വല്ലാതെ നിരാശപ്പെടുത്തുകയും പഠനം ഉപേക്ഷിച്ചു വിപ്ലവത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുകയും ചെയ്തു.
ബഹുജന പ്രസ്ഥാനത്തോടൊപ്പം ആയുധമെടുക്കേണ്ടിടത്ത് സായുധ സമരംതന്നെ വേണമെന്ന് മനസിലാക്കിയ ആസാദ്, സൗമ്യനും സംഘാടകനും അച്ചടക്ക വിധേയനും സത് സ്വഭാവിയും ആയിരുന്നു. അലഹാബാദിലെ ആൽഫ്രഡ് പാർക്കിന്റെ പേരു സ്വന്തം രക്തത്താൽ ആസാദ് പാർക്കെന്ന് മാറ്റിയെഴുതിയ ഭാരതമാതാവിന്റെ ധീരപുത്രൻ..ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന വിപ്ലവ പ്രസ്ഥാനം പുനഃസ്സംഘടിപ്പിച്ച് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ സ്ഥാപിച്ചത് ചന്ദ്ര ശേഖര്‍ ആസാദ് ആണ്.
കക്കോരി ട്രെയിൻ കവർച്ച, ഒരു ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം എന്നിവയുൾപ്പെടെ നിരവധി അക്രമ പ്രവർത്തനങ്ങളിൽ ചന്ദ്രശേഖർ പങ്കെടുത്തു.ആസാദിന്റെ സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളയുകയും രക്ഷപ്പെടാൻ അവസാനത്തെ മാർഗ്ഗവും അടഞ്ഞു എന്ന് മനസ്സിലാക്കിയ ചന്ദ്രശേഖർ തന്റെ കൈത്തോക്കിലെ അവസാന ബുള്ളറ്റുകൊണ്ട് തന്റെ ജീവിതം അവസാനിപ്പിക്കുകയുമായിരുന്നു.
ഇന്നും ജ്വലിക്കുന്ന ആ ഓർമകൾക്ക് മുന്നിൽ ആദരവോടെ..
മികച്ച അവതരണം
ചന്ദ്രശേഖർ ആസാദ്
ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർക്കുന്ന പേര്.
അദ്ദേഹത്തിൻ്റെ ജീവിത വഴികൾ നന്നായി എഴുതി.