Saturday, January 10, 2026
Homeസ്പെഷ്യൽഅഹദോന്റെ തിരുനാമ"വുമായി വന്ന ഗായകൻ - നിലമ്പൂർ ഷാജി (ഓർമ്മകുറിപ്പ്) ✍സുലാജ് നിലമ്പൂർ

അഹദോന്റെ തിരുനാമ”വുമായി വന്ന ഗായകൻ – നിലമ്പൂർ ഷാജി (ഓർമ്മകുറിപ്പ്) ✍സുലാജ് നിലമ്പൂർ

1940 ൽതിരുവനന്തപ്പുരത്തിൽ നിന്ന് മലബാറിലേക്ക് താമസം മാറിയ സ്വതന്ത്ര്യസമരത്തിൽ പങ്കെടുത്തനേതാവും, മതപണ്ഡിതനും പേരുകേട്ട ചികിത്സകൻ അതോടൊപ്പം കവിയും ചിത്രക്കാരനുമായ, Dr മൗലാന സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ SMJ മൗലാന 1963ൽ മരണപ്പെട്ട, അദ്ദേഹത്തിന്റെ മകൻ [സയ്യിദ് മുഹമ്മദ് ജലാലുദിൻ ഷാജഹാൻ] എന്ന നമ്മുടെ നിലമ്പൂർ ഷാജിക്ക.

നിലമ്പൂർ ചന്തക്കുന്ന് മയ്യന്താനിയിൽ താമസമാക്കിയ SMJമൗലാന കുടുംബത്തിലെ ഷാജിക്ക പഠിച്ചത് ചന്തകുന്ന് താഴെ സ്ക്കൂളിലായിരുന്നു. പിന്നീട് 1964ൽ നിലമ്പൂർമാനവേദൻ ‘മേലാറ്റൂർ ഗവ.ഹൈസ്ക്കൂൾ, അതിന് ശേഷം, പെരിന്തൽമണ്ണ നാദാപുരം കോളേജിൽ 6 വർഷംപഠനം, ചെറുപ്പത്തിൽ സംഗീതവും ചിത്രരചനയുമെല്ലാം ജേഷ്ഠൻ SA ജമീലിന്റെ അടുത്ത് നിന്നും ബാപ്പയുടെ അടുത്ത് നിന്നും കണ്ടും കേട്ടും വളർന്നതാണ് ഷാജിക്ക.

വലിയ പ്രമുഖരുമായി ബന്ധമുണ്ടായിരുന്നു. ബാപ്പായെ കാണാൻEMS നമ്പൂരിപാട്, Dr Mഉസ്മാൻ സാഹിബ്, മൊയ്തു മൗലവി, C Nഅഹമ്മദ്മൗലവി, പോലുള്ളവർ വീട്ടിലേക്ക് വരുമായിരുന്നു. ജമീലിക്ക എഴുതിയ മിക്ക പാട്ടുകളും ഷാജിയെ കൊണ്ട് ചില വരികൾ എഴുതി ട്യൂൺ ചോദിക്കുമായിരുന്നു, പാട്ടിനെ പറ്റിയും നാടിനെ പറ്റിയും എപ്പോഴും ഷാജിക്കയോട് ജമിലിക്ക സംസാരിക്കുമായിരുന്നു. 1978ൽ മികച്ച ഗായകരെ കണ്ടെത്താനുള്ള മൽസരത്തിൽ വിജയിച്ച,

19കാരൻ, സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ ഷാജഹാന് പതിനാലാം രാവ് എന്ന സിനിമയിൽ പാടാൻ അവസരം കിട്ടി. പാടാൻ വേണ്ടി ജമീലിക്കയും ഷാജിക്കയും, മദ്രാസ് AVM സ്റ്റുഡിയോവിൽ എത്തിയപ്പോൾ തന്നെ സംഗീത സംവിധായകനൻ രാഘവൻ മാസ്റ്റർക്ക് ഷാജിയെ പിടിച്ചില്ല, അങ്ങിനെ പതിനാലാം രാവിന്റെ നിർമ്മാതാവ് സലാം കാരശ്ശേരി പറഞ്ഞു, ഗാനം ശരിയായിട്ടില്ലെങ്കിൽ അടുത്ത വണ്ടിക്ക് നാട്ടിലേക്ക് വിടാം എന്ന്. പറഞ്ഞപ്പോൾ രാഘവൻ മാസ്റ്റർ സമ്മതം മൂളി,

റിക്കാർഡിങ്ങ് റൂമിൽ ചെന്നപ്പോൾഗായകരായ ജയചന്ദ്രനും, ബ്രഹ്മാനന്ദനും പാട്ട് പരിശീലിക്കുന്നു ഈണം പകർന്നു കൊണ്ട് രാഘവൻ മാസ്റ്ററും കൂടെ, യേശുദാസും. ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്തവരെ കണ്ടപ്പോൾ ഷാജഹാൻ അത്ഭുതത്തോടു കൂടി നോക്കി നിന്നു, ഷാജഹാനെ പരിചയപ്പെടാൻ രണ്ട് പേര് വന്നു, വൈക്കം മുഹമ്മദ് ബഷീറും രാമു കാര്യാട്ടും. ബഷീർക്ക പേര് ചോദിച്ചപ്പോൾ, സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ ഷാജഹാൻ എന്ന് കേട്ടപ്പോൾ, ഈ നീണ്ട പേര് ഇഷ്ട്ടപ്പെടാത്ത ചെറിയ വാക്കുകളുടെ സുൽത്താൻ’ വൈക്കം മുഹമ്മദ് ബഷീർ നിലമ്പൂർ ഷാജി എന്ന പേരിട്ടു. അങ്ങിനെ വലിയ പേരുള്ള ഷാജഹാൻ നിലമ്പൂർ ഷാജിയായിമാറി.

പൂവച്ചൽ ഖാദർ എഴുതിയ ഗാനം’ അഹദോന്റെ തിരുനാമം എന്ന വരികൾ ഷാജിക്ക് പാടാൻ കിട്ടിയത്, അവിടെ നിന്ന് തന്നെ പരിശീലിപ്പിച്ചു .പാട്ട് റിക്കാഡ് ചെയ്തത് ആദ്യ ടേക്കിൽ തന്നെ ഷാജി അതി മനോഹരമായിപാടി, രാഘവൻ മാസ്റ്റർ അഭിനന്ദനം അറിയിച്ചു, പതിനാലാം രാവിലെ ഷാജി പാടിയ ഗാനം ഹിറ്റായി മാറി പല അവാർഡുകളും ഷാജിയെ തേടിയെത്തി – നാട്ടിൽ നിലമ്പൂർ ഷാജിയെ അറിയപ്പെട്ടു.

ഗാനമേളകളിൽ,
അഹദോന്റെ തിരുനാമം
മൊളിന്തിന്റെ സമയത്ത്
ദുആ ശെയ്ദ് കരംമൊത്തി തെളിന്ത്റബ്ബേ…
എന്ന ഗാനം പാടുമ്പോൾ സ്റ്റേജിലേക്ക് കൈയ്യടിച്ചു കൊണ്ട് ആരാധാകർ ഓടി കയറുമായിരുന്നു, അത്രയും ഇഷ്ട്ടമായിരുന്നു ആളുകൾക്ക് ആ ഗാനം, ഇന്നത്തെ തലമുറകളും ഗാനം ഏറ്റു പാടിക്കൊണ്ടിരിക്കുന്നു. ഈ ഗാനം കേട്ടിട്ട് നിലമ്പൂർ ഷാജിയെ മമ്മൂട്ടി വിളിക്കുകയും, ഗൾഫു ഷോയിൽ പങ്കെടുപ്പിക്കുകയും ചെയ്തു, ശ്രീനിവാസൻ, മുകേഷ്, കുഞ്ചൻ, ഇവരൊക്കെ ഗ്രൂപ്പിൽ ഉണ്ടായിരുന്നു, മമ്മൂട്ടി ഷാജിയോട് പറഞ്ഞു നിന്റെ ഗാനം എനിക്ക് വളരെ അധികംഇഷ്ട്ടപ്പെട്ടത് കാരണമാണ് നിനക്ക് ഞാൻ അവസരം തരുന്നത്, ഇപ്പോൾ ഇടയ്ക്ക് മമ്മൂട്ടി എവിടെ നിന്നെങ്കിലും ഷാജിയെകാണുമ്പോൾ വീണ്ടും ആ ഗാനം പാടിപ്പിക്കും ഗൾഫ് ഷോയിൽ മമ്മൂട്ടിയെ കൊണ്ട് മാപ്പിളപ്പാട്ട് പഠിപ്പിക്കുകയും ചെയ്ത ഒരാളാണ് ഷാജി .

കേരളം ഒരു കാലത്ത് അറിയപ്പെട്ട നിലമ്പൂർ ഷാജി ഇപ്പോൾ നിലമ്പൂർ പുളിക്കലോടിയിൽ താമസിക്കുന്നു, ഇപ്പോഴും ഗാനമേളയും, മുഹമ്മദ് റാഫിയുടെ ഗസലുമായി മുന്നോട്ടു പോകുന്നു, കൂടെ ചിത്രരചനയും. ഷാജിക്കവരച്ച ചിത്രങ്ങളും ഇതിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗാനമേളയിൽ പങ്കെടുക്കുമ്പോൾ അധികം ജമീലിക്കയുടെ ഗാനം പാടാൻ കാണികൾ പറയും, കത്തിന്റെ മറുപ്പടിയും, അന്നെനിക്ക് എന്റെ ഭാര്യ, ഇത് പാടുമ്പോൾ SA ജമീലിന്റെ ശബ്ദമാണ് നമ്മുടെ മനസ്സിലേക്ക് ഓടിവരിക.,
സുബഹി ബാങ്കിലുനർന്നിട്ട്
വൊളുവുള്ള മനസ്സാലെ
സുജൂദിനിന്നുണർണോരിസ്ലാംനാട്,
മനിതര് തഴമ്പുള്ളവിരിനെറ്റിതടവികൊണ്ട് ”
എന്ന് ഓർമ്മപ്പെടുത്തി നിർത്തുന്നു,

✍സുലാജ് നിലമ്പൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com