കാളികാവ് അരിമണലിൽ ടാപ്പിങ്ങ് തൊഴിലാളി.. കൊബ്ബൻ ഉമ്മറിന്റെ മകൻ, കൊബ്ബൻ മുഹമ്മദ് ഹാജി.
1951 ൽ കാളികാവ് അരിമണലിൽ ജനിച്ച മുഹമ്മദാജി ഉപ്പയുടെ മരണത്തിൽ പിന്നെ കുടുബങ്ങൾ പട്ടിണിയിലായപ്പോൾ ഉമ്മയുടെ നിലമ്പൂർമുക്കട്ട വീട്ടിലേക്ക് താമസം മാറി. വല്ലിപ്പ മാവുങ്ങൽ അഹമ്മദ് മുസ്ല്യാരുടെ മകൾ മറിയുമ്മയായിരുന്നു നെല്ല് കൊണ്ടുവന്നത് കുത്തി അവിലാക്കി തിരിച്ചു കൊടുക്കുന്നത്. 5 കിലോ നെല്ല് കുത്തികൊടുത്താൽ ഒരു രൂപ കിട്ടും അതും വല്ലിപ്പയുടെ വരുമാനവും രണ്ടും കൂടിക്കൂട്ടി വെച്ചിട്ടായിരുന്നു’ മക്കളെ പോറ്റി മുന്നോട്ട് കൊണ്ട് പോയിരുന്നത്,
മുഹമ്മദ് ഹാജി 1958ൽ മുക്കട്ട സ്ക്കുളിൽ പഠനം തുടങ്ങി. സ്ക്കൂൾ പഠിക്കുകയും തല ചുമടായി ഉമ്മ കുത്തിവെച്ച ‘അവിൽ കരുളായി പുള്ളിയിൽകൊണ്ടു പോയി വിറ്റായിരുന്നു 5 വരെ പഠിച്ചിരുന്നത്. മുക്കട്ട സ്ക്കൂൾ ഹെഡ്മാസ്റ്റർ അബ്ദുറഹ്മാൻ മാസ്റ്ററെ ഇന്നും ഓർക്കുന്നു. ‘ഇടവിട്ട് സ്ക്കൂളിൽ,ഉച്ചക്ക് കഞ്ഞിയും ചമ്മതിയും ഉണ്ടാവും. വല്ലിപ്പയുടെയും, അമ്മാവന്റെയും മരണം മൂലം പഠനം നിർത്തി. റംസാൻ 27 ന് സക്കാത്ത് പൈസ വാങ്ങാൻ വേണ്ടി നിലമ്പൂർ: കുട്ടായി വൈദ്യാർ കല്ലായി വാപ്പു, എന്നിവരുടെ അടുത്തേക്ക് പോവുകയും, പണത്തിന്റെ കൂടെ. കൽതപ്പവും നെയ്യപ്പവും, ഒരണയും രണ്ടണ, ഒരുരൂപയും കിട്ടി അതുമായി വീട്ടിൽ പോകും. പിന്നീട് ഒരാഴ്ചത്തേക്ക് വീട്ടിൽ പട്ടിണിയില്ല.
വല്ലിപ്പയുടെ പേര് കാരണം എല്ലാവരും കാശ്’ ഈ കുടുംബത്തിന് കൊടുക്കുമായിരുന്നു. എട്ടാം വയസിൽ വീണ്ടും ഉമ്മയുടെ കല്യാണം കഴിഞ്ഞു, അതിൽ രണ്ട് കുട്ടികളും പിന്നീട് കല്യാണം ഒഴിവായി- പന്ത്രണ്ടാം വയസ്സിൽ ഹാജി മുക്കട്ട, OTബീരാക്കയുടെ വീട്ടിൽ ബീഡി തെരപഠിക്കാൻ നിന്നു. 6 മാസം കഴിഞ്ഞ് ബീഡി തെരപഠിച്ചു 50 പൈസ കൂലി കിട്ടി . അതോട് കൂടി കുടുംബത്തിലെ എല്ലാവരുടെയും ചുമതലയും മുഹമ്മദ് ഹാജിക്ക് ‘
റംസാൻ തുടക്കത്തിൽ 30 ദിവസം വയള് ഉണ്ടാവും വയള് ചിരട്ട കൊട്ടി അറിയിക്കുന്നത് മുഹമ്മദ് ഹാജിയും കൂട്ടുക്കാരുമായിരുന്നു. സീമാമു ഹാജിയുടെ കൊലായിയിൽ ഇന്ന് വയള് ഉണ്ടായിരിക്കുനതാണ് .അങ്ങിനെ അവറാൻ ഹാജി, K V കുഞ്ഞാലൻകുട്ടി ഇവരുടെ കൊലായിയിലും വയള് ഉണ്ടെന്ന് ‘ വിളിച്ച് പറയും വയള് തുടങ്ങുന്നതിന്റെ മുമ്പ് ആളുകളെകൂട്ടാൻ വേണ്ടി മുഹമ്മദാജി മോയിൻകുട്ടി വൈദ്യരുടെ പാട്ടുപാടുകയും ചെയ്യും,.
അന്നൊക്കെ ‘ വരൽച്ച വന്നാൽ ‘കൃഷിക്കാരായിട്ടുള്ള, മുക്കട്ടയിലുള്ള അവറാൻ ഹാജി, VKSശങ്കരൻ നായർ, Cമാമു ഹാജി. ഇവർകഞ്ഞി വെച്ച് കൊടുക്കുകയും – ജനങ്ങളോട് മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയുകയും ചെയ്യും, മൺകലവുമായി കഞ്ഞി വാങ്ങുന്നത് ഇന്നും മുഹമ്മദാജി ഓർക്കുന്നു. VKC യുടെ തൊടിയിലുള്ള ചക്കയും മാങ്ങയുമെല്ലാം വിശക്കുമ്പോൾ കഴിക്കുമായിരുന്നു.1967,68 കാലത്ത് രാവിലെ ചേപ്പന്റെ കടയിലേക്ക്ബീഡി തെരക്കാനായി ഇലയും പുക ഇലയും നൂലും മദാരിയുടെ കടയിൽ നിന്ന് വാങ്ങാൻ ചേപ്പന്റെ കയ്യിൽ നിന്ന് മൂന്ന് രൂപയും വാങ്ങി . ബീഡി തെരക്കാൻ ചേപ്പൻ മുഹമ്മദാജിക്ക് അഡ്രാൻസ് കൊടുത്തത് അനുജന്റെ കയ്യിൽ കൊടുത്ത് സാധനങ്ങൾ വാങ്ങാൻ പറയും.
1970 ൽ KV ചെറുണ്ണിയുടെ ടാപ്പിങ്ങ് തൊഴിലാളിയായി ‘കൂലി പ്രശ്നത്തിൽ മുഹമ്മദ് ഹാജിയെ മുന്നിൽ നിർത്തി സഖാവ് കുഞ്ഞാലി സമരം ചെയ്യിച്ചു. അങ്ങിനെ ചർച്ചയിലൂടെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു., പിന്നീട് ചുള്ളിയോട് PM എസ്റ്റേറ്റ് ടേപ്പിങ്ങ് ജോലി ചെയ്തു. വീണ്ടും 1972 ൽ ബീഡി തൊഴിലാളിയായി, കുടുംബത്തിന്റെപട്ടിണി മാറ്റാൻ നാട് വിട്ടു പാലക്കാടിലേക്ക്. അവിടെ ഹോട്ടലിൽ പാത്രം കഴുകി. അവിടെ നിന്ന് വീണ്ടും മൈസൂരിലേക്ക് PM ഹംസയുടെ ബീഡി കമ്പനിയിൽ 6 മാസം ജോലി ‘ വീണ്ടും കോഴിക്കോട് കക്കയം. കൂരാച്ചുണ്ട് അവിടെയും 6 മാസം വീണ്ടും മുക്കട്ടയിലേക്ക് ‘കോഴി കുട്ടയിലാക്കി കച്ചവടം.
കട്പീസ് കച്ചവടം, സ്റ്റേഷനറി കച്ചവടം, ചക്കയും, മാങ്ങയും ഊട്ടിയിലേക്ക് കയറ്റി കച്ചവടം ചെയ്യുകയും 1975 മുതൽ മര കച്ചവടവും റബ്ബർ സോട്ടർ എന്നിവ തുടങ്ങി മര കച്ചവടത്തിന്, ജ്വല്ലറി -കരുണാകരൻ മുതലാളിയും, നാലകത്ത് ബീരാൻ ഹാജിയും സഹായിച്ചതിലൂടെ, കുടുംബത്തിന്റെ പട്ടിണി മാറുകയും, കുടുംബവുമായി സുഖജീവിതവുമായി മുന്നോട്ട്പോകുന്ന കൊബ്ബൻ മുഹമ്മദ് ഹാജി പറയുന്നു. കച്ചവടത്തിൽ എന്ത് നഷ്ട്ടങ്ങൾ സംഭവിച്ചാലും. ഞാൻ ആദ്യം ആരായിരുന്നു എന്ന് ചിന്തിച്ചാൽ’ അപ്പോഴും ജീവിതത്തിൻ എനിക്ക് വിജയമായിരുന്നെന്ന് മനസ്സിലാവും,!!!
👍