രംഗോലി എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ദീപാവലിയാണ് ഓർമ്മ വരുന്നതല്ലേ. രംഗോലി അഥവാ കോലം ഇഷ്ടപ്പെടാത്ത ആരും തന്നെ ഉണ്ടാകില്ല. ഐശ്വര്യവും ശുഭകരവുമായ രംഗോലി കാണുന്നത് മനസ്സിനും കണ്ണിനും കുളിർമയേകുന്നൊരു കാഴ്ചയാണ്.
ഇന്ത്യയിലാണ് പരമ്പരാഗതവും ഹൈന്ദവ ഉത്സവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള രംഗോലിയുടെ ഉത്ഭവം. ഐശ്വര്യവും മംഗളസൂചകവുമായി തറയിൽ വരക്കുന്ന രൂപങ്ങളായ കോലത്തിന്റെ വടക്കേ ഇന്ത്യൻ വകഭേദമാണ് രംഗോലി. സർഗാത്മകതയേയും സംസ്കാരത്തേയും സമന്വയിപ്പിക്കുന്ന ഇന്ത്യൻ കലാരൂപം കൂടിയാണിത്. തമിഴ്നാട്ടിലും, കേരളത്തിലെ തമിഴ് ബ്രാഹ്മണർക്കിടയിലും കോലം വരക്കുന്നത് മുമ്പേയുള്ള പ്രധാന ആചാരമാണ്.
ഏറെ മാറ്റങ്ങൾക്ക് അതീതമായുള്ള ഈ കാലഘട്ടത്തിൽ ചിലരൊക്കെ നിത്യേനയും അല്ലെങ്കിൽ ആഘോഷവേളകളിൽ കോലം അഥവാ രംഗോലി ഇടുന്നത് സുപരിചിതമായിക്കൊണ്ടിരിക്കുകയാണ്. ഒരു തലമുറയിൽ നിന്നും മറ്റൊന്നിലേക്ക് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന രംഗോലി വീടിനു മുമ്പിൽ അല്ലെങ്കിൽ അകത്ത് വരക്കുന്നത് ശുഭകരവും ഐശ്വര്യത്തിനും അലങ്കാരത്തിനും വേണ്ടിയാണ്.
രംഗോലിക്ക് വ്യത്യസ്ത പേരുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളത്. പ്രധാനമായും ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള കലാരൂപത്തെ കോലം എന്ന് വിളിക്കുന്നു. അരിപ്പൊടി സിന്ദൂർ മഞ്ഞള്‍പ്പൊടി തുടങ്ങിയ വസ്തുക്കളാണ് പൊതുവായി രംഗോലിയിൽ ഉപയോഗിക്കുന്നത്. കൂടാതെ നിറമുള്ള കല്ലുകളും പൂക്കളുമൊക്കെ ഉപയോഗിച്ച് കാണുന്നു. തിഹാര്‍, ദീപാവലി, പൊങ്കൽ കൂടാതെ മറ്റുത്സവങ്ങളിലും രംഗോലി കൊണ്ടലങ്കരിക്കുന്നത് ഒരു ഇന്ത്യൻ പാരമ്പര്യമാണ്.
ഇന്ത്യയിലെ മനോഹരമായ കലാരൂപങ്ങളിലൊന്നായ രംഗോലി “രംഗ” എന്നാൽ “നിറം” എന്നും “ആവലി” എന്നാൽ ‘നിറങ്ങളുടെ നിര’ എന്നുമാണർത്ഥം. പൊടിച്ച വെളുത്തപ്പൊടി വ്യത്യസ്ത നിറങ്ങളോടൊപ്പം തറയിലോ ചുമരുകളിലോ ആയി രംഗോലി ഇടുന്നു. മണലുമുപയോഗിക്കാറുണ്ട്. ഇത് ജീവിതത്തിന്റേയും, മായയുടേയും അനശ്വരതയെ പ്രതീകപ്പെടുത്തുന്നു.
രംഗോലി ഉത്സവത്തിന് പിന്നിൽ നിരവധി ഐതിഹ്യമുണ്ട്. രംഗോലി കലയെ കുറിച്ചുള്ള ആദ്യ പരാമർശം ചിത്ര ലക്ഷണം എന്ന ആദ്യ ഇന്ത്യൻ ഗ്രന്ഥത്തിലാണ്. ഒരു മഹാപുരോഹിതന്റെ മകന്റെ മരണം രാജ്യത്തെയും ജനങ്ങളെയും നിരാശയിലാഴ്ത്തി. ആ കുട്ടിയുടെ ജീവനുവേണ്ടി ബ്രഹ്മാവിനോട് അവർ പ്രാർത്ഥിക്കുകയും പ്രാർത്ഥനയിൽ സംപ്രീതനായ ബ്രഹ്മാവ് രാജാവിനോട് തറയിൽ ചിത്രം വരക്കാൻ ആവശ്യപ്പെടുകയും, ശേഷം ചായാചിത്രത്തിലേക്ക് നോക്കി ശ്വസിക്കാനുംആവശ്യപ്പെട്ടു. അതോടെ ആ കുട്ടി ജീവൻ പ്രാപിക്കുകയും, ഇത് ജനങ്ങളിൽ സന്തോഷം ഉളവാക്കിയെന്നുമാണ്.ഈ രീതിയിലാണ് ആദ്യത്തെ രംഗോലി പെയിന്റിങ് സാധ്യമായതെന്ന് വിശ്വസിക്കപ്പെടുന്നു.
മറ്റൊന്ന് ദൈവം തന്റെ കലാരൂപമായ ഒരു മന്ത്രം ചെയ്യുമ്പോൾ മാമ്പഴത്തിൽ നിന്നുള്ള നീര് പെയിന്റ് ആയി ഉപയോഗിച്ച് ഒരു സ്ത്രീ രൂപം വരച്ചപ്പോൾ അതേറെ ആകർഷകമായിരുന്നുവെന്നും,സ്വർഗ്ഗീയ കന്യകന്മാർ പോലും അത്ഭുതപ്പെട്ടുമെ ന്നുമാണ്.അങ്ങനെ രംഗോലി, സ്ത്രീകളുടെ സ്വയം ചായാചിത്രത്തിന്റെ ജനപ്രിയ രീതിയായി മാറിയെന്നാണ് മറ്റൊരു വിശ്വാസം.
👍
🙏🙏
👍👍❤️❤️
🙏🙏
രംഗോലി വിശേഷം ഇഷ്ടം
നന്ദി സന്തോഷം സർ 🙏