ഇന്ത്യയിലുടനീളം ആത്മീയവും ജനപ്രിയവുമായ മഹാരാഷ്ട്രയിലെ ഒരു നാടൻ നൃത്ത കലാരൂപമാണ് ലാവണി.
‘സൗന്ദര്യം’ എന്ന അർത്ഥം വരുന്ന ലാവണ്യ എന്ന വാക്കിൽ നിന്നാണ് ലാവണി എന്ന പേരിന്റെ ഉദ്ഭവം.
പ്രധാനമായും സ്ത്രീ നർത്തകരാണ് ഇത് അവതരിപ്പിക്കാറെങ്കിലും പുരുഷ നർത്തകരും ചിലപ്പോൾ ലാവണിയിൽ പങ്കെടുക്കാറുണ്ട്.
ലാവണി നൃത്ത വേഷവിധാനത്തിലും പ്രത്യേകതയുണ്ട് .സാധാരണ സാരികളേ ക്കാൾ ഒമ്പത് യാർഡ് നീളമുള്ള സാരിക ളാണ് ഈ നൃത്തത്തിൽ ധരിക്കുന്നത്. ഇത് നൗവാരി എന്നറിയപ്പെടുന്നു. കൂടാതെ ഭാരമേറിയ ആഭരണങ്ങളും കമ്മലുകൾ വളകളും കമർ ബാൽവ് എന്നിവ ധരിക്കുന്നു.
ലാവണി അവതരിപ്പിക്കുമ്പോൾ വായിക്കുന്ന ഉപകരണമാണ് ‘ധോൽക്കി’.
ധൃതിയിലുള്ള ധോൽക്കി അടിയുടെ സഹായത്തോടെ അവർ നൃത്തം ചെയ്യുന്നു.
യുദ്ധത്തിന് പോകുന്ന സൈനികരയോ അവരുടെ ജന്മനാട്ടിൽ നിന്ന് അകലെ പോകുന്നവരെയോ രസിപ്പിക്കുന്നതി നായി ലാവണി അവതരിപ്പിച്ചിരുന്നത്
മഹാരാഷ്ട്രയിലെ സോളാർപൂർ ജില്ലയിലെ ഇടയന്മാരും ധൻഗർമാരും ആണ്. പെഷവാർ രാജവംശത്തിന്റെ ഭരണകാലത്ത് ഏറ്റവും പ്രചാരമുള്ള നൃത്തരൂപമായിരുന്നു ലാവണി.
രാജകീയ അംഗങ്ങളുടെ സ്വകാര്യ അറകളിലും, വേദിയിലും ലാവണി അവതരിപ്പിച്ചിരുന്നുവെന്ന് പറയപ്പെ ടുന്നു. മഹാരാഷ്ട്രക്ക് പുറമെ മധ്യപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും പ്രസിദ്ധമായിരുന്നു ഈ നൃത്ത കലാരൂപം.
ഫഡ ചിലാവണി, ബൈതകിച്ചി ലാവണി എന്നിങ്ങനെ രണ്ട് വ്യത്യസ്ത പ്രകടന ങ്ങൾ ലാവണിക്കുണ്ട്. പൊതുജന ത്തിനായി വേദിയിൽ അവതരിപ്പിക്കു ന്നതായിരുന്നു ഫഡ ചിലാവണി. ബൈതകിച്ചി ലാവണി തിരഞ്ഞെടുത്ത ഒരു ജനക്കൂട്ടത്തിന് ഇടയിൽ സ്വകാര്യ അറകളിലാണ് നടത്തുന്നത് . സംഗീതത്തിന്റെയും നൃത്തത്തിന്റെയും സംയോജനം കൂടിയാണ് ലാവണി നൃത്തം.
വിളവെടുപ്പ് കാലത്ത് നടക്കുന്ന ബൈശാഖി ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറുന്ന ഒരു നൃത്ത കലാരൂപമാണ് പഞ്ചാബിലെ ഭാങ്ക്ര. ഇന്ത്യൻ നാടൻ നൃത്ത കലാരൂപങ്ങളിൽ ഒന്നാണെങ്കിലും സംഗീതവും കൊട്ട് മേളങ്ങളുമായി ആകർഷണമായ ഒന്നാണ് ഭാങ്ക്ര. ഈ നൃത്തം അവതരിപ്പിക്കുന്നത് പൊതുവേ പുരുഷന്മാരാണ് എങ്കിലും ചിലപ്പോൾ സ്ത്രീകളും ഈ നൃത്തത്തിൽ പങ്കെടു ക്കാറുണ്ട്.
പഞ്ചാബിലെ മാജ എന്ന പ്രദേശത്തു നിന്നും ഉദ്ഭവിച്ച ഈ കലാരൂപം കണ്ണിന് കുളിർമയേകുന്ന കാഴ്ചകളാൽ നിറഞ്ഞതും ജനപ്രിയമായതുമാണ്. കാലുകൾ കൊണ്ടുള്ള പ്രത്യേക തരത്തിലുള്ള ചലനങ്ങൾ ആണ് ഭാങ്ക്ര നൃത്തത്തിന്റെ പ്രത്യേകത.
സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് പേര് കേട്ട ഇന്ത്യയിലെ നാടോടി നൃത്തം അതാത് സംസ്ഥാന വംശീയ പാരമ്പര്യത്തിൽ നിന്നുമാണ് ഉയർന്നുവന്നത്.
നല്ല വിവരണം
Super
ലാവണി
വിവരണം വായിച്ചപ്പോൾ കാണാൻ തോന്നുന്നു