എല്ലാ കലകളുടെയും മാതാവായിട്ട് ആണല്ലോ നൃത്തങ്ങളെ പൊതുവേ പറയാറുള്ളത്. പലപ്പോഴും ആഘോഷത്തിന്റെ മാർഗ്ഗമായി കാണപ്പെടുന്ന നൃത്തം വ്യത്യസ്ത പേരുകളും രൂപങ്ങളും സ്വീകരിച്ചിട്ടുണ്ട്.
സംഗീതത്തിലൂടെയോ താളത്തിലുള്ള ശരീര ചലനങ്ങൾ വഴിയോ മുഖത്ത് ഹൃദയത്തെ പ്രകടിപ്പിക്കുന്ന ഒരു കലയാണ് നൃത്തം. പുരാതനമായതിനാ
ലാകാം ഇന്നും, ലോകമെമ്പാടുമുള്ള ആളുകൾ താല്പര്യത്തോടെയും ഉത്സാഹത്തോടെയും നൃത്തത്തെ പരിശീലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.
ചരിത്രം, പാരമ്പര്യങ്ങൾ, ആത്മീയ വിശ്വാസങ്ങൾ എന്നിവ പ്രതിഫലിപ്പി ക്കുന്ന തനതായ നൃത്തരൂപങ്ങൾ ഓരോ പ്രദേശത്തിനും സംസ്ഥാനത്തിനുമുണ്ട്. അതിലൊന്നാണ് ഹരിയാനയുടെ പ്രത്യേകതയായ, തികച്ചും വ്യത്യസ്തത പുലർത്തുന്ന നൃത്തങ്ങൾ.
പല അവസരങ്ങളിലുമായിട്ടാണ് ഹരിയാനയിൽ നൃത്തങ്ങൾ പൊതുവേ അരങ്ങേറുന്നത്. വസന്തകാലത്തിന്റെ ആരംഭം, ഒരു കുഞ്ഞിന്റെ ജനനം തുടങ്ങി ചെറുതും വലുതുമായ അവസരങ്ങളിൽ സന്തോഷകരമായി ഗ്രാമപ്രദേശങ്ങളിൽ നൃത്തരൂപങ്ങൾ ആഘോഷിക്കപ്പെടുന്നു. മതപരമായ ആചാരങ്ങൾ, വിളവെടുപ്പ് ഉത്സവങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടിട്ടുള്ള താണ് ഹരിയാനയിലെ നാടോടിനൃത്തങ്ങൾ.
നൃത്തങ്ങളിലും വ്യത്യസ്തതയുണ്ട്. ചില നൃത്തങ്ങൾ പുരുഷന്മാർ മാത്രവും, ചില നൃത്തങ്ങൾ സ്ത്രീകൾ മാത്രവും, വളരെ അപൂർവമായി സ്ത്രീകളും പുരുഷന്മാരും ചേർന്നുള്ള നൃത്തങ്ങളും ആണ് ഇവിടെ കാണുന്നത്. നാടോടി നൃത്തരൂപങ്ങളിൽ സമ്പന്നമായ ഹരിയാനയിലെ ചില നൃത്തരൂപങ്ങളാണ് ഇവ..
താളാത്മകമായ ചലനത്തോടെ സ്ത്രീകൾ മാത്രം അവതരിപ്പിക്കുന്ന നാടോടി നൃത്തമാണ് ഖോറിയ. ഇത് പ്രാദേശിക ഹരിയാൻവി ജനതയുടെ ദൈനംദിന ജീവിതവുമായും വിളവെടുപ്പുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഖോറിയ നൃത്തത്തിന് പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതോടൊപ്പം തിളക്കമുള്ള നിറമുള്ള മൂടുപടവും ധരിക്കുന്നു.
ഝുമർ നൃത്തത്തിന്റെ ഒരു വകഭേദമാണ് ഖോറിയ നൃത്തം.
ദീപാവലി, തീജ് തുടങ്ങിയ ഉത്സവങ്ങളിലും, വിവാഹം മറ്റ് ആഘോഷങ്ങളിലെല്ലാം സ്ത്രീകൾ മാത്രം അവതരിപ്പിക്കുന്ന ഒരു നാടോടി നൃത്തമാണ് ഗിദ്ദ. വർണ്ണാഭമായ സൽവാർ കമ്മീസ് അല്ലെങ്കിൽ ഗാഗ്ര ധരിച്ചാണ് ഇതവതരിപ്പിക്കുന്നത്.
താളത്തോടുകൂടിയുള്ള ചലനങ്ങളാൽ വിവാഹിതരായ യുവ ഹരിയാൻവി പെൺകുട്ടികൾ അവതരിപ്പിക്കുന്ന ഒരു നാടോടി നൃത്തമാണ് ഝുമർ.
ദാമ്പത്യ ജീവിതത്തിലെ സന്തോഷം രസകരമായ രീതിയിൽ ആഘോഷിക്കുന്നതോടൊപ്പം വൃത്തം രൂപപ്പെടുത്തി മനോഹരമായി നീങ്ങുന്നു.
ധോത്തി, കുർത്ത തുടങ്ങിയ പരമ്പരാഗത വസ്ത്രമണിഞ്ഞ് അവതരിപ്പിക്കുന്ന
ഝുമർ സന്തോഷകരമായ ചടങ്ങുകളിലും സംസ്ഥാനങ്ങളിൽ ഉടനീളമുള്ള വിവാഹങ്ങളിലുമാണ് അവതരിപ്പിക്കുന്നത്. വിവാഹിതരായ സ്ത്രീകൾ നെറ്റിയിൽ ധരിക്കുന്ന ഝുമർ എന്ന ആഭരണത്തിന്റെ പേരാണ് ഈ നൃത്തത്തിന് നൽകിയിട്ടുള്ളത്. ഹരിയാനയിലെ ഏറ്റവും പ്രശസ്തമായ നൃത്തരൂപങ്ങളിൽ ഒന്നാണിത്.
ചലനങ്ങളേക്കാൾ സംഭാഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു നൃത്ത നാടക രൂപമാണ് സാങ് അല്ലെങ്കിൽ സ്വാങ്. വളരെ കാലങ്ങളായി അവതരിപ്പിക്കപ്പെടുന്ന സ്വാങ് മിമിക്രിയുടേയും നാടകത്തിന്റേയും ആകർഷകവും രസകരവുമായ സംയോജനം എന്നതിലുപരി പത്തോ പന്ത്രണ്ടോ പേരടങ്ങുന്ന ഒരു സംഘം തുറന്ന തിയറ്ററിൽ അവതരിപ്പിക്കുന്ന നാടോടി കഥകളാണ്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഏറെ പ്രചാരമുള്ള നൃത്തമാണിത്.
ഇവ കൂടാതെ ലൂർ, ഫാഗ്, ധമാൽ തുടങ്ങിയ നാടോടി നൃത്തരൂപങ്ങൾ ഹരിയാനയുടെ സാംസ്കാരിക പൈതൃകത്തിന്റെ ആചാരങ്ങളേയും പാരമ്പര്യങ്ങളേയും പ്രതിഫലിപ്പിക്കുന്നു. കൂടാതെ സമ്പന്നമായ ചരിത്രം, സംസ്കാരം എന്നിവയാൽ പ്രസിദ്ധമാണ് ഹരിയാന.
നൃത്തവും ഹരിയാനയും.. നല്ല അറിവ് പകർന്ന ലേഖനം
നന്ദി

പുതിയ അറിവുകൾ, നന്നായി എഴുതി
