വെടിവഴിപാട്
കതിന വെടി പൊട്ടിക്കുന്നത് പ്രപഞ്ചത്തിൻ്റെ സൃഷ്ടി പ്രക്രിയക്ക് കാരണമായ ശബ്ദ ബ്രഹ്മമാണ് സ്ഫോടനം അഥവാ ഋ:ഹീശി എന്ന നിലയ്ക്ക് പ്രതീകാത്മകമായിട്ടാണ് ഈശാവാസ്യമിദം സർവ്വം ഈ ജഗത്തിലെ സർവ്വവും ഈശ്വരമയമാണ് എന്നുള്ള ബോധം ഉണ്ടാവുമ്പോഴാണല്ലൊ ഈശ്വരസാക്ഷാൽക്കാരത്തിനുള്ള അഭിലാഷം ഉണ്ടാകുന്നത്. മന്ത്രസാധനയിൽ ചൈതന്യസ്വരൂപനായ ദേവതയുടെ ആറംഗങ്ങളിൽ ഒന്നായ ഫട് എന്ന അസ്ത്ര മന്ത്രം കൊണ്ടാണ് അണ്ഡഭേദനവും ദ്ക് ബന്ധാദികളും മറ്റും അനുഷ്ഠിയ്ക്കുന്നത്. മന്ത്രയോഗത്തിലെ ഫട്കാരവും വെടിപൊട്ടിക്കുന്ന ശബ്ദവും എല്ലാം ഉളവാക്കുന്നത് തരംഗസ്വരൂപിയായ സ്പന്ദനവിശേഷത്തെയാണല്ലോ. ഈ വിശേഷം തന്നെയാണ് വസ്തുവിൻ്റെ ഏറ്റവും മൗലികമായ ഭൗതികഘടകവും.
തുലാഭാരം
ഗുരുവായൂരും മറ്റു ക്ഷേത്രങ്ങളിലും പതിവുള്ള ( തൻ്റെയത്രതന്നെ തൂക്കം വരുന്ന പഴം, ശർക്കര തുടങ്ങിയ പൂജയ്ക്കും നിവേദ്യത്തിനും മറ്റും ആവശ്യമായ ദ്രവ്യങ്ങളെക്കൊണ്ട് ദേവങ്കൻ സമർപ്പിക്കുന്ന രീതി) മാം മദീയഞ്ച= എന്നെയും എൻ്റെ സർവ്വസ്വവും ദേവപാദത്തിങ്കൽ അർപ്പിച്ച് കൃതകൃത്യതയടയുന്ന പരമഭാഗവതനായ ഭക്തൻ്റെ അനുഷ്ഠാനമാകുന്നു തുലാഭാരം എന്ന വഴിപാട്. പലതരത്തിലുള്ള ലോഹങ്ങളെക്കൊണ്ടുണ്ടാക്കിയ ആൾരൂപം, കൈകാലുകൾ ഇതൃദികൾ സമർപ്പിയ്ക്കുന്നതിൻ്റെയും പൊരുൾ മറ്റൊന്നുമല്ല. വഴിപാടായിത്തന്ന ക്ഷേത്രവൃദ്ധിയ്ക്കാവശ്യമായ അന്നദാനം, കാലുകഴുകിച്ചൂട്ട് (ബ്രാഹ്മണഭോജനം) ഇത്യാദികൾ കഴിയ്ക്കുന്നതുകൊണ്ട് ഭക്തൻ കൈവരിയ്ക്കുന്ന അഭിവൃദ്ധി അതുല്യമാണ്.
കൂടാതെ, മുഴുവൻ പൂജയിലും ഭക്തനെ പങ്കാളിയാക്കുന്ന ഉപാധികളാണ് ത്രികാലപൂജ മുതലായ വഴിപാടുകൾ, ഉദയം മുതൽ അസ്തമനം വരെ അനുസ്യൂതം ആവർത്തന സ്വഭാവത്തോടെയുള്ള പൂജയിങ്കൽ, സുദീർഘമായ ആത്മീയാനന്ദനുഭൂതി ഉണ്ടാവേണ്ടതാണ്. ഗുരുവായൂരും മറ്റും ഉദയാസ്തമന പൂജ കഴിയ്ക്കാൻ എത്രയൊ വർഷങ്ങൾക്കു മുമ്പ് തന്നെ ബുക്ക് ചെയ്താലേ അവസരം ലഭിക്കുകയുള്ളൂ എന്നത് ഏറെക്കുറെ എല്ലാ ഭക്തർക്കും അറിയാവുന്നതാണ്. അതു കൊണ്ടു തന്നെ ഈ പ്രക്രിയയുടെ പ്രാധാന്യത്തിന് മകുടോദാഹരണങ്ങളാകുന്നു.
വഴിപാട് എങ്ങനെ ഫലവത്തായിത്തീരും
കര്യസിദ്ധിയ്ക്ക് മുൻപും ശേഷവും വഴിപാട് നേരുന്ന സമ്പ്രദായങ്ങൾ കാണാം. ഒരു വഴിപാട് നേരുന്ന ഭക്തൻ്റെ മനസ്സ് തത്സമയം മുതൽ പ്രാർത്ഥനാനിർഭരമാകാൻ തുടങ്ങുന്നു. ഉദ്ധിഷ്ടകാര്യസിദ്ധിയ്ക്കായിട്ടുള്ള ഇച്ഛയും ഒപ്പം ഉണ്ടാകുമല്ലോ. നിരന്തരമായി പ്രാർത്ഥിച്ചുകൊണ്ട് മനസ്സു പൂർണ്ണമായി ഭഗവാനിൽ കേന്ദ്രീകരിച്ചു തുടങ്ങുമ്പോൾ തന്നിൽ കുണ്ഡലിതമായിരിയ്ക്കുന്ന ആത്മശക്തിയുടെ ലേശാംശത്തെയെങ്കിലും ഉണർത്തിവിടുന്നതു കൊണ്ട് തൻ്റെ ഇച്ഛാശക്തി ഫലപ്രദമായി പ്രവർത്തിയ്ക്കുന്നു എന്നുള്ളത് ശാസ്ത്രസിദ്ധമാണല്ലോ. ക്ഷേത്രത്തിൽ വെറുതെപോയി പ്രാർത്ഥിയ്ക്കുന്നതുകൊണ്ടുണ്ടാവുന്ന കുണ്ഡലിന്യുത്ഥാപനമെന്ന അവസ്ഥയേക്കാൾ എത്രയോ മടങ്ങ് ഫലപ്രദമാണ് വഴിപാടു കഴിച്ചു കൊണ്ടുള്ള പ്രാർത്ഥന. പൂജാംഗമായി തൻ്റെതായിരിക്കുന്ന ഏതെങ്കിലും മാലികഘടകാംശത്തെ പ്രതീകാത്മകമായി സമർപ്പിയ്ക്കുമ്പോൾ സർവ്വം ത്യജതി യസ്തസ്യ എന്ന അവസ്ഥാവിശേഷത്തിലേയ്ക്ക് ഭക്തൻ ഉയരുന്നുണ്ട്. ത്യജിച്ചു കൊണ്ടുള്ള യജ്ഞപരമായ അനുഷ്ഠാനംകൊണ്ട് ഭൗതികവും ആത്മീയവുമായി അത്യുത്ഭുതകരമായ നേട്ടം കൈവരിക്കാൻ സാധിയ്ക്കുന്നു എന്നതിൻ്റെ പ്രകടമായ ദൃഷ്ടാന്തമാണ് വഴിപാട് എന്ന് ഈ ലേഖനത്തിലുടെ മനസ്സിലാക്കുക.
വഴിപാടു കൊണ്ട് ഭക്തനുണ്ടാകുന്ന പരിണാമം :-
കാര്യസിദ്ധിയ്ക്കുവേണ്ടിയാണെങ്കിൽപോലും താൻ നൽകുന്ന വഴിപാട് ത്യാഗപൂർണ്ണമായതിനാൽ യജ്ഞസങ്കൽപത്തിനനുസൃതമായ അനുഷ്ഠാനം അയാളുടെ ജീവിതത്തിൻ്റെ ഒരു ഭാഗമായിത്തീരേണ്ടതാണ്. ഈ വീക്ഷണം ജീവിതത്തിൻ്റെ എല്ലാ മണ്ഡലങ്ങളിലും സമഗ്രമായ സ്വാധീനം ചൊലുത്തുമ്പോൾ വ്യക്തിയുടെ സ്വഭാവത്തിലും കാഴ്ചപാടിലും വ്യതിയാനം ന്യായമായും ഉണ്ടാകേണ്ടതാണ്. തൻ്റെ ജീവിതം കേവലം സ്വാർത്ഥപരമായ രീതിയിൽ സങ്കുചിതമായിത്തീരരുതെന്നും ( self centred life) കൂടുതൽ വിശാലമായ സമാജം, രാഷ്ട്രം എന്നീ ഭാവനകളോടുകൂടിയ ഒരു കാഴ്ചപ്പാടാണ് ജീവിതത്തിന് അടിസ്ഥാനമെന്നും ഉള്ള ചിന്താഗതി തന്നിൽ സ്വാധീനം ചെലുത്തേണ്ടതായിട്ടുണ്ട്. യജ്ഞകർമ്മങ്ങളുടെ നിരന്തരമായ അനുഷ്ഠാനം കൊണ്ട് വൈദികഋഷിമാർ ലോകത്തിൻ്റെ മുഴുവൻ ശ്രേയസ്സിനും മംഗളത്തിനും വേണ്ടിയാണ് പ്രാർത്ഥിച്ചത്. അത്രത്തോളം ഉയരാൻ കഴിഞ്ഞില്ലെങ്കിലും സമാജത്തിൻ്റെയും രാഷ്ട്രത്തിൻ്റേയും വികാസത്തിനും വളർച്ചയ്ക്കും തൻ്റെ ജീവിതം ഉപകരിയ്ക്കേണ്ടതുണ്ടെന്ന ബോധം ഭക്തജനങ്ങൾക്കുണ്ടാവാൻ ഈ അനുഷ്ഠാനം കൊണ്ട് സിദ്ധമാകുന്ന സംസ്ക്കാരത്തിനു നിശ്ചയമായും സാധിയ്ക്കണം.
ഓം തത് സത്
നല്ലറിവുകൾ 🙏
നല്ല അറിവ്
🙏🙏വഴിപാട് കഴിച്ചത് കൊണ്ട് മാത്രം അല്ല ദേവന്റെ വഴിപാടിന്റെ പ്രസാദം സ്വീകരിക്കുക കൂടി വേണം എന്ന ഒരു അഭിപ്രായം കൂടി ഉണ്ട്
Jisha സന്തോഷം
Saji സന്തോഷം
അരവിന്ദൻ അടിക്കുറിപ്പ് ഇഷ്ടപ്പെട്ടു. പക്ഷെ പ്രസാദം സത്യത്തിൽ ദേവന് നിവേദിച്ചതിൻ്റെ ശിഷ്ടമാണ് . പക്ഷെ നമുക്ക് ലഭിക്കുന്നത് ശ്രീകോവിലനകത്ത് കേറാത്ത നിവേദ്യമാണ്. അതിനെ പ്രസാദം എന്ന് പറയാൻ കഴിയുകയില്ല. ഉദ: ശബരിമലയിൽ ടിന്നിൽ കിട്ടുന്ന പ്രസാദങ്ങൾ. അത് എല്ലാം എന്നോ ആരോ ഉണ്ടാക്കി നമുക്ക് കൗണ്ടറിൽ നിന്നും ലഭിക്കുന്നതാണ്. അത് പ്രസാദമായി കാണാൻ കഴിയില്ല
‘നല്ല അറിവ് ഗുരുജി . വെടിവഴിപാടും തുലാഭാരവും വഴിപാടുമെല്ലാം ഓരോരുത്തരേയും ഏതുവിധത്തിൽ സ്വാധീനിക്കുന്നു എന്ന് നന്നായി മനസ്സിലാക്കാൻക്ഞ്ഞു i നന്ദി ഗുരുജി നമസ്ക്കാരം
നല്ലറിവ് 🙏