Logo Below Image
Monday, March 31, 2025
Logo Below Image
Homeസ്പെഷ്യൽ'ആലാപനം വീണ്ടും തേടും തായ്മനം' (ഓർമ്മകുറിപ്പ്) ഉണ്ണിയാശ

‘ആലാപനം വീണ്ടും തേടും തായ്മനം’ (ഓർമ്മകുറിപ്പ്) ഉണ്ണിയാശ

ഉണ്ണിയാശ

ആദ്യമായി പാടിയ പാട്ട് ഓർമ്മയിലില്ലെങ്കിലും ആശമോൾ മൈക്കിലൂടെ ആദ്യം പാടിയത് ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ എന്ന പാട്ടാണ്. (അത് കേട്ടിരുന്നവർക്ക്🙏) അതും ഒന്നാം ക്ലാസിൽ വച്ച്. കാന്തി ചിറ്റ (അമ്മയുടെ അനുജത്തി )പാടുന്നത് കേട്ട് പഠിച്ചതാണ്.

ആദ്യം പഠിപ്പിച്ച പാട്ട് അഷ്ടമിരോഹിണി നാളിലെൻ മനമൊരു മുദ്ധ വൃന്ദാവനമായ് മാറിയെങ്കിൽ എന്ന ഗാനമാണ്. കല്യാണിയുടെ രണ്ടാം ക്ലാസ് പഠന കാലത്ത് സ്ക്കൂൾ കലാ മത്സരങ്ങളുടെ ഭാഗമായി ഞാൻ നടത്തിയ പാട്ടാഴി മഥനം ആയിരുന്നു അത്. നിത്യവും കണ്ണനെ നക്കിത്തുടക്കുന്ന … ഉച്ചസ്ഥായിയൊക്കെ പരിശീലിപ്പിക്കുന്നത് കേട്ടിട്ടു പോലും അടുത്തു ഇരുന്നിരുന്ന നിശബ്ദ നിസംഗൻ്റെ മുഖഭാവങ്ങൾക്ക് യാതൊരു മാറ്റവും വന്നിട്ടില്ലായിരുന്നു🥺🫡. എന്തായാലും ആ മത്സരം കല്യാണിയുടെ സംഗീത ജീവിതത്തിലെ വഴിഞ്ഞിരിവായി മാറി. സമ്മാനം കിട്ടി അമ്മേ എന്ന് പറഞ്ഞ കൺമഷി പടർന്നു തുടങ്ങിയ ആ കുഞ്ഞു മുഖം ഇപ്പോഴും എൻ്റെ മനസിൽ തെളിവാർന്നു നിൽക്കുന്നുണ്ട്. കല്യാണിയുടെ സംഗീതവഴിയിൽ ഗുരുവായി ആദ്യം എത്തിയത് നാട്ടിലെ ഞങ്ങളുടെ അയൽക്കാരിയെങ്കിലും കുടുംബാഗത്തേപ്പോലെ തന്നെ യുള്ള ഞങ്ങളുടെ കൊച്ചു റാണി ആയിരുന്നു. പിന്നീട് കൊച്ചിയിൽ മണി ടീച്ചറും സൻജ്ജീവ് സാറും ഒക്കെ സംഗീത പാഠങ്ങൾ പകർന്നു നൽകി. കലോൽത്സവങ്ങളിലെ വിജയങ്ങൾക്ക് അൽ അമീൻ സ്കൂളിൽ അക്കാലത്തുണ്ടായിരുന്ന സംഗീതാദ്ധ്യാപികമാരായ ഷമീനാ മിസ്സും ഫൗസിയ മിസ്സും നൽകിയ പിന്തുണ മറക്കാവതല്ല. ടോക്ക് എച്ചിലെ രംഗമണി മിസ്സും മലയാളം അദ്ധ്യാപികയായ സന്ധ്യാ മിസ്സും നൽകിയ പിന്തുണ യാണ് ലളിത ഗാനത്തിൽ സംസ്ഥാന തലത്തിൽ സമ്മാനാർഹയാകുവാൻ കല്യാണിയെ സഹായിച്ചത്.

പിന്നീട് ഞങ്ങൾ അമ്മയുടെയും മകളുടെയും സ്വകാര്യ സമയങ്ങൾ സംഗീതത്തിൻ്റെ കൂടി ആയിരുന്നു. അവിടെ ഞങ്ങൾ ജാനകീജാനേയും, ഇന്നെനിക്ക് പൊട്ടുകുത്താൻ, ഇന്നലെ മയങ്ങുമ്പോൾ തുടങ്ങിയ മലയാളം പാട്ടുകളും, ദിൽ ഹൂം ഹൂം കരേ(രുദാലി), ബോലേ രേ പപ്പി ഹരേ, മേരേ ഹംസഫർ ഒക്കെ ഞങ്ങൾ പാടിത്തകർത്തു. അമ്മ പാടി വെറുപ്പിക്കരുത്, ഞാൻ പാടിത്തന്നോളാം എന്ന വൻ ഓഫർ അക്കാലത്ത് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.

യാത്രകളിൽ പാടരുത് എന്ന ശക്തമായ ഭീഷണി സഹയാത്രികരുടെ ഭാഗത്തു നിന്നും എനിക്കുണ്ടായിരുന്നു.😕🤭 എൻ്റെ കണ്ഠനാദത്തിനും കൂടെ വരുന്ന കാറ്റിനും കാറിൻ്റെ AC യെ ക്കാൾ ശക്തിയുണ്ടെന്നും,💪 ഇവ യാത്രകളിൽ അരോചകം ആകും എന്നത് കൊണ്ട് രണ്ടും കൂടി വേണ്ട എന്ന സഹയാത്രികരുടെ തീരുമാനമാണ് യാത്രകളിലെ എൻ്റെ സംഗീത പരിപാടികൾക്ക് തിരശീല വീഴ്ത്തിയത്. പാട്ടില്ലാത്ത, പാട്ട് ഓർക്കാത്ത പാട്ട് മൂളാത്ത ദിനങ്ങൾ എനിക്കില്ല. പാട്ടോർമ്മകൾക്കും പഞ്ഞമില്ല.
ടെലിവിഷനിലെ കുട്ടികളുടെ സംഗീത പരിപാടികളാണ് എന്നും എപ്പോഴും എനിക്ക് പ്രിയം.

ജീവിതയാത്രയിൽ വരദാനം കിട്ടിയ സംഗീതത്തെ മറന്നുപോയ, തേച്ചുമിനുക്കാത്ത, അവഗണിച്ചവർ നമുക്കിടയിൽ ഒത്തിരി ഇല്ലേ …. നമ്മുടെ വീട്ടിൽ, ബന്ധുക്കളിൽ കൂട്ടുകാരിൽ ഒക്കെ. എനിക്ക് ഇനിയും കേൾക്കാൻ ആഗ്രഹമുള്ള രണ്ട് പാട്ട് കാർ എൻ്റെ വീട്ടിലും ഉണ്ട്. ഒന്ന് എൻ്റെ കാന്തിച്ചിറ്റമ്മ. മറ്റേത് എൻ്റെ മകൾ കല്യാണി’. ഇനിയൊരു ജന്മം ആഗ്രഹമില്ലെങ്കിലും അത് സംഭവിച്ചാൽ പാട്ട് കാരിയാവണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന എനിക്ക് പാട്ടില്ലാതെ ഒരു ജീവിതമില്ല. പഴയ മലയാളം, ഹിന്ദി, തമിഴ്, കർണ്ണാട്ടിക് ഗാനങ്ങളാണ് എനിക്ക് ഇഷ്ടപ്പെട്ടവ. അലറി വിളിച്ചുള്ള ‘light & Sound പരിപാടിളെ ശബ്ദമലിനീകരണ പരിപാടികൾ എന്നു തന്നെ വിളിക്കുവാനാണ് എനിക്കിഷ്ടം. 29ാം തീയതി പിറന്നോൾ ആഘോഷിക്കുന്ന ഏക മകൾ കല്യാണിക്കുള്ളതാണ് ഈ കുറിപ്പ്.

മകളേ പാതി മലരേ……… നിൻ്റെ
ആലാപനം വീണ്ടും തേടും തായ്മനം.

ഉണ്ണിയാശ

RELATED ARTICLES

9 COMMENTS

  1. ഉണ്ണിയാശയുടെ ഈ എഴുത്ത് സംഗീതത്തിന്റെ ശക്തിയെക്കുറിച്ചും, അത് ജീവിതത്തിൽ ഉണ്ടാക്കുന്ന അനശ്വരമായ സ്വാധീനത്തെക്കുറിച്ചും ഒരു മനോഹരമായ സ്തുതിഗീതമാണ്. ഓർമ്മകളുടെ ഒരു സംഗീതം, സ്നേഹത്തിന്റെ ഒരു രാഗം, ജീവിതത്തിന്റെ ഒരു ലയം—എല്ലാം ഈ കുറിപ്പിൽ ഉണ്ട്.

  2. ഉണ്ണിയാശയുടെ ഈ എഴുത്ത് സംഗീതത്തിന്റെ ശക്തിയെക്കുറിച്ചും, അത് ജീവിതത്തിൽ ഉണ്ടാക്കുന്ന അനശ്വരമായ സ്വാധീനത്തെക്കുറിച്ചും ഒരു മനോഹരമായ സ്തുതിഗീതമാണ്. ഓർമ്മകളുടെ ഒരു സംഗീതം, സ്നേഹത്തിന്റെ ഒരു രാഗം, ജീവിതത്തിന്റെ ഒരു ലയം—എല്ലാം ഈ കുറിപ്പിൽ ഉണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments