ഭക്തരെ…
കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ മേതല എന്ന ഗ്രാമത്തിലെ കല്ലിൽ ഭഗവതി ക്ഷേത്രത്തിലെ വിചിത്ര വഴിപാടാണ് ചൂല് വഴിപാടും, ഇടിതൊഴൽ വഴിപാടും.
തലമുടി സമൃദ്ധമായി വളരാന്‍ സ്ത്രീകള്‍ നാല്‍പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാന ത്തോടെ “ചൂല് ” ക്ഷേത്ര നടയില്‍ സമര്‍പ്പിക്കുന്നു.
വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളില്‍ വ്രതാനുഷ്ഠാനത്തോടെ ഉണക്കലരി, വെറ്റില, പാക്ക്, ചുണ്ണാമ്പ്, മഞ്ഞള്‍ എന്നിവ ഉരലില്‍ ഇടിച്ച് ഉണ്ടാക്കുന്ന കൂട്ട് ദേവിക്ക് സമര്‍പ്പിച്ച് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കുന്നതാണ് “ഇടിതൊഴല്‍” എന്ന വഴിപാട്.
ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ ഒരു പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലിൽ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ ഹിന്ദു ക്ഷേത്രങ്ങ ളിൽ ഒന്നാണിത്. 𝟮𝟴 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 𝟭𝟮𝟬 പടികൾ കയറണം. കേരള സംസ്ഥാന പുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള കേരളത്തിലെ സംരക്ഷിത സ്മാരകങ്ങളിൽ ഒന്നാണിത്. ഗുഹയുടെ പുറത്തായാണ് ക്ഷേത്രം പണിതിരിക്കുന്നത്.
Superb interesting Article

വിചിത്രമായ ക്ഷേത്രത്തിലെ വിചിത്രമായ വഴിപാടുകൾ…
വളരെ കൗതുകം തോന്നുന്നു
കൊള്ളാലോ
നേരിട്ടു പോയി കണ്ടിട്ടുള്ള താണെങ്കിലും വിവരണങ്ങൾ കൂടുതൽ അറിവു നൽകി