മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം. ഭാരതീയ ചിന്താഗതിയിലെ ഒരു വലിയ പ്രമാണമാണ് ” മാതാ, പിതാ, ഗുരു, ദൈവം ” എന്നത്. അമ്മ,അപ്പൻ, അധ്യാപകൻ എന്നിവരെ ദൈവത്തിന്റെ നിരയിൽ കാണുന്ന ശ്രേഷ്ഠമായ കാഴ്ചപ്പാടാണ് ഭാരതത്തിലുള്ളത്.
സത്യ ദൈവത്തിൽ നിന്നു ഒരിക്കൽ ലഭിച്ച പ്രകാശം ഭാരതത്തിലേയ്ക്ക് കാലാകാലങ്ങളിൽ കുടിയേറിയ ജനതകളിലേയ്ക്കും നിലനിന്നതാകാം. മാതാപിതാക്കളുടേയും ഗുരുക്കന്മാരുടെയും കാൽതൊട്ടു വണങ്ങുന്ന രീതിയുണ്ട്. അവരെ ദൈവമായി ആരാധിക്കുകയല്ല, മറിച്ചു അവരിലുള്ള ദൈവീക അധികാരത്തെ ആദരിക്കുകയാണ്.
എഫെസ്യർ 6 : 1, 2,3
“മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നതു വാഗ്ദത്തത്തോടു കൂടിയ ആദ്യകല്പന ആകുന്നു.”
പിശാചിന്റെ ഏറ്റവും വലിയ തന്ത്രമെന്താണെന്ന് വെച്ചാൽ, നമുക്ക് അനുഗ്രഹം ആകേണ്ടവരോട് കോപവും, വെറുപ്പും, നമ്മെ നശിപ്പിക്കാൻ അടുത്ത് വരുന്നവരോട് ആകഷണവും പിശാച് തോന്നിപ്പിക്കും. മാതാപിതാക്കളുടെ, സഭ ഇടയന്മാരുടെ ഉപദേശം അവജ്ഞയായി തോന്നൽ വരും. മാതാപിതാക്കൾ ശാസിക്കുമ്പോൾ വിരസതയും, സങ്കടവും തോന്നിപ്പിച്ചു ആത്മഹത്യയുടെ വക്കോളവും എത്തുന്ന ചില സംഭവങ്ങളും കാണാം.
എബ്രായർ 12 : 11
“ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാന ഫലം ലഭിക്കും.”
പഴയ നിയമത്തിൽ വടി കൊണ്ട് അടിക്കുന്ന ബാല ശിക്ഷയെക്കുറിച്ചാണ് പറയുന്നത് എന്നാൽ പുതിയ നിയമത്തിൽ വചനമാകുന്ന സ്നേഹമാണ് നിയന്ത്രിക്കുന്നത്. മാതാപിതാക്കളുടെ ശാസനയും, ഉപദേശവും, പുച്ഛത്തോടെ കേൾക്കരുത്. ദൈവമാണ് അവരിലൂടെ സംസാരിക്കുന്നതെന്ന് മനസ്സിലാക്കി അതിനു മുമ്പിൽ വണങ്ങുന്ന ഒരു മനോഭാവത്തോടെ അത് ഏറ്റെടുത്താൽ ജീവിതത്തിൽ നന്മയും ദീർഘായുസ്സും ഉണ്ടാകുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു.
സദ്യശ്യവാക്യങ്ങൾ 15:5
“ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും”
പ്രിയരേ സ്നേഹം ദൈവമാണ്. തന്റെ ഹൃദയം കഠിനമാക്കി, ഈ ലോക മോഹങ്ങളിൽപെട്ടു കിടക്കുന്ന വ്യക്തികളെ തേടി വന്നവനാണ് യേശു.
ആ സ്നേഹം ഒരിക്കലും മാറില്ല, ആരെല്ലാം തള്ളിക്കളഞ്ഞാലും ദൈവ സ്നേഹം മാറില്ല. യേശുവിന്റെ സ്നേഹത്തിൽ ജീവിക്കുവാൻ പരിശുദ്ധാത്മാവ് എല്ലാവരെയും സഹായിക്കട്ടെ. ആമേൻ
യോഹന്നാൻ ചാരിയ തീരുമാർവ്വിൽ എന്നെയും ചേർക്കണേ നാഥാ നിൻ സ്നേഹവും, കരുണയും കൃപയും മാത്രം മതി നിത്യതയോളം ജീവിക്കുവാൻ
വഴി തെറ്റിയലഞ്ഞൊരു കുഞ്ഞാട് ഞാൻ നീയെന്നെ മാറോട് ചേർത്തണച്ചു എൻ യേശുവേ, എൻ നാഥനെ നീ മാത്രം മതിയെനിക്ക്
ആരുമില്ലാതെ ഞാൻ ഏകനാകുമ്പോൾ ആണിപ്പാടുള്ള കരങ്ങൾ കൊണ്ടെന്നേ മാറോടു ചേർക്കുന്ന സ്നേഹനാഥാ നിൻ സ്നേഹം മാത്രം മതിയെനിക്കു
അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തൃപ്തനാക്കിയ രാജാധി രാജാവേ നിന്നെ സ്തുതിക്കുന്നു നാഥാ വാഴ്ത്തുന്നു അപ്പായെ ഞാൻ
നല്ല ചിന്ത