Wednesday, December 25, 2024
Homeപ്രവാസിപിജെഎസ്സ് ജീവകാരുണ്യ പുരസ്കാരം 2024 മസൂദ് ബാലരാമപുരത്തിന്

പിജെഎസ്സ് ജീവകാരുണ്യ പുരസ്കാരം 2024 മസൂദ് ബാലരാമപുരത്തിന്

നസീർ വാവക്കുഞ്ഞ്

ജിദ്ദ: ജീവകാരുണ്യ പ്രവർത്തകനായിരുന്ന ഷാജി ഗോവിന്ദിന്റെ സ്മരണയ്ക്കായി പത്തനംതിട്ട ജില്ലാ സംഗമം ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും ശ്രദ്ധേയനായ ജീവകാരുണ്യ പ്രവർത്തകനുള്ള ഈ വർഷത്തെ പുരസ്കാരം മസൂദ് ബാലരാമപുരത്തിന്.

പ്രവാസ ജിദ്ദയിൽ രാവെന്നോ പകലെന്നേ വ്യത്യാസമില്ലാതെ സന്നിഗ്ദ ഘട്ടങ്ങളിൽ പ്രവാസികൾക്ക് ആലംബമാകുന്ന മികച്ച സുഹൃത്താണ് മസൂദ് ബാലരാമപുരം.

ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ, ജിദ്ദ കേരള പൗരാവലി, എന്നിങ്ങനെ വിവിധ സംഘടനകളുടെ നേതൃപരമായ ചുമതല നിർവ്വഹിക്കുന്ന വ്യക്തി കൂടിയാണ് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്വദേശിയായ മസൂദ്.

പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) 2024 മേയ് 3 ന് ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന മഹാസംഗമത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് പി ജെ എസ് ഭാരവാഹികൾ അറിയിച്ചു

നസീർ വാവക്കുഞ്ഞ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments