ഷാർജ : നെമ്മാറ ദേശം ഓവർസീസ് കൂട്ടായ്മ ഇരുപത്തി അഞ്ചാമത് ജനറൽബോഡി യോഗം ഷാർജയിൽ വച്ച് നടന്നു. പ്രസിഡന്റ് ബിന്ദു നായരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ. ശ്രീലത പ്രദിപ് സ്വാഗതം പറഞ്ഞു. കമ്മിറ്റിയുടെ വാർഷിക വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്ക് ശേഷം 2025 – 2026 വർഷ കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളേയും തിരഞ്ഞെടുത്തു.
പുതിയ കമ്മിറ്റി പ്രസിഡൻ്റായി ആർ പി സന്തോഷ്, സെക്രട്ടറി പ്രദീപ് നെമ്മാറ ,
ട്രഷറർ രാജേഷ് ജി, വൈസ്പ്രസിഡണ്ട് മധു വെളുത്താക്കൽ, ജോയിൻ സെക്രട്ടറി അരുൺ വിശ്വനാഥ്, ജോയിൻ ട്രഷറർ ആനന്ദ് കുമാർ സി, മുതലായവരും, കൂടാതെ കൾച്ചറൽ കമ്മിറ്റി ഭാരവാഹികളായി സ്വേജൽ പ്രസാദ്, മൃദുല മുരളീധരൻ, ശ്രീജിത്ത് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി ജയപ്രസാദ്, പി വി രാമകൃഷ്ണൻ, എം വി രാമചന്ദ്ര മേനോൻ, ഉണ്ണി നെമ്മാറ, രവി മംഗലം എന്നിവരും, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി ശ്രീലത പ്രദീപ്, ശ്രീജേഷ് വി, സഞ്ജയ് ശങ്കർ എന്നിവരേയും തിരഞ്ഞെടുത്തു.
നെമ്മാറ ദേശം ഓവർസിസ് സംഗമത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷിക ഉദ്ഘാടനം വരുന്ന മാർച്ച് 30 നു നെമ്മാറ പബ്ലിക് വെൽഫയർ ട്രെസ്റ്റ് ഹാളിൽ വച്ച് വൈകുന്നേരം നാല് മണിക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.