കഴിഞ്ഞ പതിനൊന്നു വർഷമായി എല്ലാ ദിവസവും സൂര്യനെക്കുറിച്ച് കവിത എഴുതുന്ന കവിയാണ് സൂര്യകവി എന്നറിയപ്പെടുന്ന വെൺമണി സ്വദേശി ഡോ: ജയദേവൻ. ഇപ്പോൾ നാലായിത്തിലേറെ കവിത എഴുതിയിട്ടുണ്ട്.
2021- ൽ URF വേൾഡ് റെക്കോർഡും, 2024 – ൽ USA വേൾഡ് റെക്കോർഡുമാണ് മുമ്പ് ലഭിച്ചത്. റ്റാലെൻ്റ് റെക്കോർഡ് ബുക്ക് വേൾഡ് റെക്കോർഡാണ് ഇപ്പോൾ ലഭിച്ചത്.
ഒക്ടോബർ 11 ന് വെൺമണി കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ വേൾഡ് റെക്കോർഡ് പുരസ്കാരം നല്കി സൂര്യകവി ഡോ: ജയദേവനെ ആദരിച്ചു.





