Logo Below Image
Friday, June 27, 2025
Logo Below Image
Homeകേരളംസപ്ലൈകോ സ്‌കൂൾ മാർക്കറ്റ് ഇന്ന് (മെയ് 12) മുതൽ: 17 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും

സപ്ലൈകോ സ്‌കൂൾ മാർക്കറ്റ് ഇന്ന് (മെയ് 12) മുതൽ: 17 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും

പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കേരളത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പഠനോപകരണങ്ങളുടെ വിലക്കയറ്റത്തിൽ നിന്നും ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്‌കൂൾ മാർക്കറ്റുകൾ ആരംഭിക്കും.

പ്രസ്തുത സ്‌കൂൾ മാർക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 12 ന് രാവിലെ 9 ന് തിരുവനന്തപുരം സപ്ലൈകോ സൂപ്പർ ബസാർ, ഫോർട്ട്, കോട്ടയ്ക്കകം അങ്കണത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മുൻ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും തെരഞ്ഞെടുത്ത സുപ്പർമാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും കേന്ദ്രീകരിച്ച് സ്‌കൂൾ മാർക്കറ്റുകൾ ആരംഭിക്കും. ശബരി നോട്ട്ബുക്ക്, ഐ.ടി.സി നോട്ട്ബുക്ക്, സ്‌കൂൾബാഗ്, കുട, ടിഫിൻ ബോക്‌സ്, വാട്ടർ ബോട്ടിൽ, ഇൻസ്ട്രുമെന്റ് ബോക്‌സ് തുടങ്ങി വിദ്യാർഥികൾക്ക് ആവശ്യമുള്ള എല്ലാ പഠനോപകരണങ്ങളും 17 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും.

ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ മിതമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് സ്‌കൂൾ മാർക്കറ്റുകൾ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. മെയ് 12 മുതൽ ജൂൺ 30 വരെ തെരഞ്ഞെടുത്ത സപ്ലൈകോ വിൽപനശാലകളിൽ സ്‌കൂൾ മാർക്കറ്റുകൾ പ്രവർത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ