തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഇന്ന് പവന് 400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,920 രൂപയാണ്.
കഴിഞ്ഞ ദിവസം 280 രൂപ കുറഞ്ഞ നിരക്കാണ് ഇന്ന് വർധിച്ചത്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ ഉയർന്ന് 8990 രൂപയിലെത്തി.രാജ്യാന്തര വില ഔൺസിന് 60 ഡോളർ ഉയർന്ന് 3,357 ഡോളർ നിലവാരത്തിലാണ് ഇന്നത്തെ വ്യാപാരം.
ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,808 രൂപയാണ്. 55 രൂപയാണ് ഇന്ന് ഉയർന്നത്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,356 രൂപയും പവന് 58,848 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 110.90 രൂപയിലെത്തി.
ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 89,900 രൂപ വരെ ചിലവ് വരും. ഡിസൈൻ ആഭരണങ്ങളാണെങ്കിൽ പണികൂലിയും കൂടും. ജിഎസ്ടിയും വർധിക്കും. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അഡാന്‍സ് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താം.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്ക്കാന് കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.