Logo Below Image
Monday, June 23, 2025
Logo Below Image
Homeകേരളംസംസ്കാരസാഹിതി കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും

സംസ്കാരസാഹിതി കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും

നിർമ്മല അമ്പാട്ട്

കോഴിക്കോട് : കെപിസിസിയുടെ കലാ- സാംസ്കാരിക വിഭാഗമായ സംസ്കാരസാഹിതിയുടെ ജില്ലാ കൺവെൻഷൻ സാഹിത്യകാരൻ യുകെ കുമാരൻ ഉദ്ഘാടനം ചെയ്തു. ഡിസിസി കെ. കരുണാകരൻ മന്ദിരം അഡ്വ പി ശങ്കരൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജന. സെക്രട്ടറി പിഎം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ സംസ്കാരസാഹിതി ജില്ലാ ചെയർമാൻ കാവിൽ പി മാധവൻ, ജനറൽ കൺവീനർ ഇ ആർ ഉണ്ണി എന്നിവർക്ക് ചുമതല കൈമാറി. സംസ്കാരസാഹിതി ജില്ലാ മെംബർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി എഴുത്തുകാരൻ ലത്തീഫ് കല്ലറയിലിന് ആദ്യ അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു.

കെപിസിസി ജന. സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, ആർഎസ് പണിക്കർ, വിപി ദുൽഖിഫിൽ, വിടി സൂരജ്, കാവിൽ പി. മാധവൻ, ഇആർ ഉണ്ണി, ലത്തീഫ് കല്ലറയിൽ, സംസ്കാരസാഹിതി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ അഖിൽ കാവുങ്ങൽ, പ്രതീഷ് കോട്ടപ്പള്ളി, അരുൺ കിഴക്കയിൽ, ജില്ലാ ജന. സെക്രട്ടറി മുരളി ബേപ്പൂർ എന്നിവർ പ്രസംഗിച്ചു.

നിർമ്മല അമ്പാട്ട്

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ