Logo Below Image
Monday, March 31, 2025
Logo Below Image
Homeകേരളംപാലക്കാട് നഗരസഭ ആശാവർക്കർമാർക്ക് ധനസഹായം പ്രഖ്യാപിച്ചു.

പാലക്കാട് നഗരസഭ ആശാവർക്കർമാർക്ക് ധനസഹായം പ്രഖ്യാപിച്ചു.

പാലക്കാട് നഗരസഭ ആശാവർക്കർമാർക്ക് വർഷം 12,000 രൂപ നൽകുമെന്ന് നഗരസഭാ ബജറ്റിൽ പ്രഖ്യാപനം. ഇതോടെ ഓരോ ആശാ വർക്കർക്കും മാസവരുമാനത്തിൽ 1,000 രൂപയുടെ വർധന ഉണ്ടാകും.

ബിജെപി ഭരിക്കുന്ന നഗരസഭയാണ് പാലക്കാട്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക എന്നിവ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ വർക്കർമാർ 45 ദിവസമായി അനിശ്ചിതകാല സമരം തുടരുകയാണ്. സത്യഗ്രഹം ഏഴാം ദിവസത്തേക്കും നീളുന്നു. സാഹിത്യ, സാംസ്കാരിക, പൊതുരംഗങ്ങളിലെ നിരവധി പേർ സമരത്തിന് പിന്തുണ നൽകിക്കഴിഞ്ഞു.

അതിനൊപ്പം സർക്കാർ ആശാവർക്കർമാരെ പരിഹസിക്കുന്നുവെന്ന ആക്ഷേപം നടൻ ജോയ് മാത്യു ഉന്നയിച്ചു. സർക്കാർ സ്ത്രീകളെ അപഹസിക്കുന്നുവെന്നും, ആശാ വർക്കർമാരോട് മുഷ്‍ക് കാണിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ചർച്ചയ്ക്ക് വിളിക്കാത്തതും സമാനമായിരിക്കുയാണെന്നും, സംസ്ഥാനത്ത് ജനാധിപത്യ രീതി നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ആമസോൺ കാടുകൾ കത്തിയാൽ ബ്രസീൽ എംബസിക്കു മുൻപിൽ സമരം ചെയ്യുന്നവർ, ഇവിടുട്ടെ സമരം നോക്കുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments