Logo Below Image
Friday, April 4, 2025
Logo Below Image
Homeകേരളംസുജ പാറുകണ്ണിൽ രചിച്ച “മിഴി നനയാതെ “ പ്രകാശനം ചെയ്തു.

സുജ പാറുകണ്ണിൽ രചിച്ച “മിഴി നനയാതെ “ പ്രകാശനം ചെയ്തു.

മേരി ജോസി മലയിൽ തിരുവനന്തപുരം 

മലയാളി മനസ്സിൻറെ സ്വകാര്യ അഹങ്കാരമായ നർമ്മകഥ എഴുത്തുകാരി സുജ പാറുകണ്ണിലിന്റെ രണ്ടാമത്തെ പുസ്തകമായ “മിഴി നനയാതെ” എന്ന തൻറെ അതിജീവന കഥയുടെ പുസ്തകം കഴിഞ്ഞമാസം ചങ്ങനാശേരി ചെത്തിപ്പുഴ സർഗക്ഷേത്രയിൽ വച്ച് കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ജോബ് മൈക്കിൾ എം.എൽ.എ., സിനി ആർട്ടിസ്റ്റ് കൃഷ്ണപ്രസാദ്, പ്രൊഫസർ ഡോക്ടർ എൻ.രാധാകൃഷ്ണൻ, സിസ്റ്റർ മരിയ ആര്യങ്കാല, ശ്രീ വിനോദ് പണിക്കർ, ശ്രീ കെ. വി. ജിജിൽ എന്നിവർ ആശംസകൾ നേർന്നു.

ചങ്ങനാശ്ശേരി മാമ്മൂട് പാറുകണ്ണിൽ കുടുംബാംഗമായ സുജ തൻറെ ഏകമകളുടെ കുടുംബത്തോടൊപ്പം എറണാകുളത്താണ് ഇപ്പോൾ താമസം.

വെളിച്ചം കണ്ണുകളിലൂടെ പ്രവഹിച്ചിരുന്ന കാലത്തെ സുജയെക്കാൾ മഹത്തരമാണ് അന്ധതയെ തോൽപ്പിച്ച് ഉള്ളിൽനിന്ന് നന്മയുടെയും സന്തോഷത്തിന്റെയും വെളിച്ചം വിതറുന്ന സുജ എന്ന് മലയാളി മനസ്സിൻറെ ചീഫ് എഡിറ്റർ ശ്രീ രാജു ശങ്കരത്തിലും ജീവിതത്തിൻറെ പാതിവഴിയിൽ വെച്ച് നിത്യാന്ധയിലേക്ക് വഴുതിവീഴാൻ ഇടയായ അവരുടെ അനുഭവങ്ങളുടെ ആഴവും തീക്ഷണതയും വാങ്മയികരിക്കുന്ന ഗ്രന്ഥം ആണ് ഇതെന്ന് ശ്രീമതി ഡോക്ടർ രാധാ കയറാട്ടും നമ്മുടെ സഹനങ്ങൾ ആണ് നമുക്ക് ജീവിതത്തിന് സൗന്ദര്യം പകരുന്നതെന്ന് ഫാദർ ഡേവിസ് ചിറമേലും ജീവിതത്തിൽ വിജയം സ്വായത്തമാക്കാൻ ഒന്നും ഒരു തടസ്സം അല്ല എന്ന് പ്രശസ്ത സംവിധായകൻ ശ്രീ ജോണി ആന്റണിയും അഭിപ്രായപ്പെടുകയുണ്ടായി.

Loremipsum പബ്ലിക്കേഷൻസ് ആണ് സുജയുടെ ഈ പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നത്.

മേരി ജോസി മലയിൽ തിരുവനന്തപുരം 

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments