Logo Below Image
Monday, March 3, 2025
Logo Below Image
Homeകേരളംകുവൈറ്റ് ദുരന്തം :- ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങുകളും , അനുബന്ധ പരിപാടികളും...

കുവൈറ്റ് ദുരന്തം :- ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങുകളും , അനുബന്ധ പരിപാടികളും ഒഴിവാക്കി.

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചടങ്ങ് ഒഴിവാക്കിയത്. ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റി. 14 , 15 തീയ്യതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികള്‍ ഉണ്ടാവില്ല. മൂന്ന് സമ്മേളനങ്ങളും വിദേശത്തെ മേഖലസമ്മേളനങ്ങളും കേരളത്തിന് എന്ത് നല്‍കിയെന്ന ചോദ്യത്തിന് ഉത്തരമില്ലാതിരിക്കെയാണ് നാലാം ലോക കേരളസഭക്ക് തുടക്കമാകുന്നത്.

സര്‍ക്കാരിനോടുള്ള ഭിന്നത തുറന്ന് പറഞ്ഞ് ഉദ്ഘാടകനാകാനുള്ള ക്ഷണം ഗവര്‍ണ്ണര്‍ പരസ്യമായി തള്ളിയിരുന്നു. 103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നടക്കുന്ന സമ്മേളനത്തില്‍ സര്‍ക്കാരും പതിവ് ആവേശം കാണിക്കുന്നില്ല, വെള്ളിയാഴ്ച രണ്ട് മുതല്‍ മൂന്നര വരെ എട്ട് വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. ശനിയാഴ്ച രാവിലെ മുതലാണ് മേഖലാ യോഗവും റിപോര്‍ട്ടിംഗും. തുടര്‍ന്ന് എട്ട് വിഷയത്തിലെ ചര്‍ച്ചകളുടെ റിപോര്‍ട്ട് സമര്‍പ്പണം. വൈകീട്ട് മുഖ്യമന്ത്രി മറുപടി പറയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments