Friday, February 6, 2026
Homeകേരളംപത്തനംതിട്ട : 55 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

പത്തനംതിട്ട : 55 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം

പത്തനംതിട്ട ജില്ലയില്‍ 55 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മാ റോയിയുടെ അധ്യക്ഷതയില്‍ ജില്ല ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗീകാരം.

പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നും രണ്ടു മാസത്തിലൊരിക്കല്‍ അവലോകന യോഗം ചേരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. പദ്ധതി രൂപീകരണത്തില്‍ ജില്ലയിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കാന്‍ ഭൂജലം, കൃഷി എന്നീ വകുപ്പുകളുടെ ജലസംരക്ഷണ, കിണര്‍ റീചാര്‍ജിംഗ് പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത്, 45 ഗ്രാമപഞ്ചായത്ത്, ആറ് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് നഗരസഭ എന്നിവയുടെ 2025-26 വര്‍ഷിക പദ്ധതി ഭേദഗതിക്കാണ് അംഗീകാരം നല്‍കിയത്. 43 ഗ്രാമപഞ്ചായത്ത്, രണ്ട് നഗരസഭകളുടെ 2024-25 ഹെല്‍ത്ത് ഗ്രാന്റ് പദ്ധതി/ ഭേദഗതിക്കും അംഗീകാരമായി.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com