Friday, February 6, 2026
Homeകേരളംകുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ബാലാവകാശ കമ്മിഷൻ മുൻകൈയെടുക്കണം: സ്പീക്കർ

കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ബാലാവകാശ കമ്മിഷൻ മുൻകൈയെടുക്കണം: സ്പീക്കർ

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയമംമൂലം നിയന്ത്രിക്കാൻ ബാലാവകാശ കമ്മിഷൻ മുൻകൈയെടുക്കണമെന്ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു.

ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ബാലസംരക്ഷണ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാറ് വയസിന് താഴെയുള്ള കുട്ടികളുടെ സ്‌ക്രീൻ സമയം കുറയ്ക്കന്നതിനുള്ള ശുപാർശ കോൺക്ലേവിൽനിന്നുണ്ടാകണം. ഗെയിം അഡിക്ഷൻ എങ്ങനെ കുറയ്ക്കാം എന്ന് പരിശോധിക്കണം. അതുപേലെ ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ കുട്ടികൾക്ക് ചെറുപ്പത്തിലെ പറഞ്ഞുകൊടുക്കണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ യോഗത്തിൽ അധ്യക്ഷതവഹിച്ചു. പി.എം.ജിയിലെ കേരള ബാങ്ക് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കമ്മിഷൻ അംഗം ബി.മോഹൻകുമാർ സ്വാഗതം ആശംസിച്ചു. അംഗങ്ങളായ ജലജ മോൾ റ്റിസി, സിസിലിജോസഫ്, എഫ് വിൽസൺ, കെ.കെ. ഷാജു സെക്രട്ടറി എച്ച് നജീബ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ കമ്മിഷൻ അംഗം ഷാജേഷ് ഭാസ്‌കർ നന്ദി പറഞ്ഞു.

ശിശു സൗഹൃദ-ശിശു കേന്ദ്രീകൃത അന്തരീക്ഷം എല്ലാ സ്‌കൂളുകളിലും ഉറപ്പാക്കുന്നതിന് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്റ്റ്, ബാല നീതി നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം ഉൾപ്പെടെ കുട്ടികൾക്കായുള്ള നിയമങ്ങളെക്കുറിച്ച് യോഗം വിശദമായി ചർച്ചചെയ്തു.

വിദ്യാർത്ഥികൾ, അധ്യാപകർ, സ്‌കൂൾ പി.റ്റി.എ പ്രതിനിധികൾ, മാതാപിതാക്കൾ, രക്ഷിതാക്കൾ തദ്ദേശ സ്വയംഭരണ അധികാരികൾ, വിവിധ വകുപ്പ് മേധാവികൾ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ എൻ.ജി.ഒ പ്രതിനിധികൾ, കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങി 400 പേർ ത്രിദിന കോൺക്ലേവിൽ പങ്കെടുത്തു.

കോൺക്ലേവിന്റെ ഒന്നാം ദിനം നൂതനകാലത്തെ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളും വെല്ലുവിളികളും, അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇടയിലെ പരസ്പര വിശ്വാസവും ആശയവിനിമയവും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളതും, നിയമവുമായി പൊരുത്തപ്പെടാത്തതുമായ കുട്ടികൾ-നിയമപരമായ ഇടപെടലുകളും സംരക്ഷണ സംവി ധാനങ്ങളും, കുട്ടികളുടെ അവകാശ ഉടമ്പടി-ബാല നീതി ആക്റ്റ്, ആർ.റ്റി.ഈ ആക്റ്റ്, പോക്‌സോ ആക്റ്റ്, സാധ്യതകളും വെല്ലുവിളികളും, കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ ആക്റ്റ്, കേരള വിദ്യാഭ്യാസ നയം-വെല്ലുവിളികൾ, ബാലവേല ശൈശവ വിവാഹം-കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നി വിഷയങ്ങൾ അവതരിപ്പിച്ചു.

രണ്ടാം ദിനം അധ്യാപന രീതിശാസ്ത്രത്തിൽ നിർമ്മിതബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും, കുട്ടികളിലെ പൗരബോധവും ഭരണഘടനാപരിജ്ഞാനവും, ബാലസൗഹൃദ വിദ്യാഭ്യാസ അന്തരീക്ഷത്തിന്റെ പ്രാധാന്യം, ഉൾച്ചേർന്ന വിദ്യാഭ്യാസം-പ്രായോഗിക വെല്ലുവിളികളും പരിഹാര മാർഗ്ഗങ്ങളും, പ്രീസ്‌കൂൾ വിദ്യാഭ്യാസ കരിക്കുലം ഏകോപന സാധ്യതകൾ, ബാലസൗഹൃദ കേരളം, വിദ്യാഭ്യാസത്തിൽ കലാ-കായിക – സാംസ്‌കാരിക പ്രവർത്തനങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.

തുടർന്ന് മൂന്നാം ദിനം ശുപാർശകൾ സംബന്ധിച്ച് ഗ്രൂപ്പ് ചർച്ചകളും പ്രത്യേക അവതരണവും നടത്തി. ബാലസംരക്ഷണ നിയമങ്ങൾ കൂടുതൽ കാര്യക്ഷമമായി സംസ്ഥാനത്ത് എങ്ങനെ നടപ്പിലാക്കാം എന്നത് സംബന്ധിച്ച് കമ്മിഷൻ സർക്കാരിന് വിശദമായ ശുപാർശ സമർപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com