Thursday, February 5, 2026
Homeകേരളംക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകള്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്: സിറോമലബാർ സഭാ തൃശൂർ ആർച്ച്ബിഷപ്പ് മാർ...

ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകള്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്: സിറോമലബാർ സഭാ തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകള്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് സിറോമലബാർ സഭാ തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. അ​ങ്ങ​നെ​യു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക് ഹി​ന്ദു തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും അദ്ദേഹം പറഞ്ഞു.

ഓ​രോ വ​ർ​ഷം ക​ഴി​യു​ന്തോ​റും കേ​ര​ള​ത്തി​ല​ട​ക്കം സം​ഘ​ടി​ത​മാ​യി​ട്ടു​ള്ള തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ സ​ജീ​വ​മാ​കു​ക​യാ​ണ്. ജ​മാ ​അ​ത്തെ ഇ​സ്‌​ലാ​മി ഒ​രു ഭാ​ഗ​ത്ത്, ആ​ർ​എ​സ്എ​സ് വേ​റൊ​രു ഭാ​ഗ​ത്ത്. ക്രി​സ്ത്യാ​നി​ക​ളു​ടെ ഇ​ട​യി​ലും തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ണ്ട്. മ​റ്റു​ചി​ല​ർ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന​തി​ൽ ചി​ല രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കും പ​ങ്കു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മാർ ആൻഡ്രൂസ് താഴത്തിന്റെ പരാമർശം

ക്രൈ​സ്ത​വ​രി​ൽ സ​മു​ദാ​യ​ബോ​ധം കു​റ​ഞ്ഞുവെന്നും ക്രൈ​സ്ത​വ​ർ വ​ർ​ഗീ​യ​ത​യോ​ടെ ചി​ന്തി​ച്ചില്ലെന്നും ഏ​റ്റ​വും കു​റ​ച്ചു വ​ർ​ഗീ​യ​ചി​ന്ത​യു​ള്ള​ത് ക്രൈ​സ്ത​വ​ർ​ക്കാ​ണെന്നും അദ്ദേഹം പറഞ്ഞു. പ​ക്ഷേ, മ​റ്റു മ​ത​ങ്ങ​ളി​ൽ വ​ർ​ഗീ​യ​ത കൂ​ടി വ​രു​ന്ന​താ​യാ​ണ് അ​നു​ഭ​വം. ഇ​പ്പോ​ൾ ന​മ്മ​ൾ പ​റ​യു​ന്ന​ത് സ​മു​ദാ​യ​ബോ​ധം ഉ​ണ്ടാ​ക​ണം, ഒ​പ്പം വ​ർ​ഗീ​യ​ത ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല എ​ന്നാ​ണെന്നും മാര്‍ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

ക്രൈ​സ്ത​വ​ർ രാ​ജ‍്യ​ത്ത് ഓ​രോ വ​ർ​ഷ​വും പി​ന്നാ​ക്കം പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2.7 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 2.3 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി. ക​ത്തോ​ലി​ക്ക​രാ​ക​ട്ടെ 1.67 ശ​ത​മാ​നം മാ​ത്ര​മാ​ണ്. കേ​ര​ള​ത്തി​ലേ​ത് ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യാ​ണ്. എ​ണ്ണം കു​റ​യു​ന്നു എ​ന്നു മാ​ത്ര​മ​ല്ല, വി​ദേ​ശ​ കു​ടി​യേ​റ്റം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ക്രൈ​സ്ത​വ​രെ​യാ​ണ്. വീ​ടു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ഒ​രു​പാ​ടു​പേ​ർ​ക്ക് വി​വാ​ഹം ന​ട​ക്കു​ന്നി​ല്ല. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ എ​ത്തി​യാ​ൽ​ പി​ന്നെ എ​ങ്ങ​നെ​യെ​ങ്കി​ലും പു​റ​ത്തേ​ക്കു പോ​ക​ണ​മെ​ന്ന ചി​ന്ത​യാ​യി. എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു എ​ന്ന കാ​ര്യം ചി​ന്തി​ക്ക​ണം. കേ​ര​ള​ത്തി​ൽ ഇ​തു കൂ​ടു​ത​ലാ​ണ്. ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം എ​ന്തു​കൊ​ണ്ട് എ​ന്ന ചോ​ദ്യ​ത്തി​ന്, ഇ​വി​ട​ത്തെ രാ​ഷ്‌​ട്രീ​യ സ്ഥി​തി​ക്കും പ​ങ്കു​ണ്ടെ​ന്നു കാ​ണാം.

സി​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ ആ​രാ​ധ​ന​ക്ര​മ വ​ഴ​ക്കി​ല​ട​ക്കം ചി​ല​രു​ടെ കു​ത്സി​ത​മാ​യ ഇ​ട​പെ​ട​ലു​ണ്ട്. പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ റെ​യ്ഡ് ചെ​യ്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് അ​വ​രു​ടെ പ​ദ്ധ​തി​ക​ളി​ൽ ചി​ല​ത് സി​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു. കാ​ര​ണം, ഏ​റ്റ​വും സം​ഘ​ടി​ച്ചു നി​ൽ​ക്കു​ന്ന സ​ഭാ വി​ഭാ​ഗ​ത്തെ ഭി​ന്നി​പ്പി​ച്ചും വ​ഴ​ക്ക​ടി​പ്പി​ച്ചും ത​ക​ർ​ക്കാ​മെ​ന്ന് അ​വ​ർ ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ുവെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com