കോഴിക്കോട്: പന്തീരങ്കാവ് ഒളവണ്ണ കയറ്റിയിൽ തറയിൽ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടുപറമ്പിലെ മാവിലാണ് പൂച്ചയെ തൂക്കിലേറ്റിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി.
സംഭവത്തിൽ വീട്ടുകാർ നല്ലളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൂച്ചയെ വെറ്ററിനറി വിഭാഗം എത്തി പോസ്റ്റ്മോർട്ടം ചെയ്യും. നിലവിൽ സംഭവസ്ഥലത്ത് നല്ലളം പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. മിണ്ടാപ്രാണിയോട് കാട്ടിയ ഈ കൊടുംക്രൂരതയിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.



