തിരുവല്ല നെടുംപറമ്പിൽ ഫിനാൻസിൽ ഇ ഡി റെയ്ഡ്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠരര് രാജീവര് രണ്ടരക്കോടി രൂപ നിക്ഷേപിച്ചുവെന്നും എം പി ആന്റോ ആന്റണി ഈ പണം പിൻവലിച്ചു എന്നും ആരോപണം ഉയർന്ന ധനകാര്യ സ്ഥാപനത്തിലാണ് ഇ ഡിയുടെ പരിശോധന നടന്നത്.
ബാങ്ക് ഉടമ എൻ എം രാജുവിന്റെ വീട്ടിൽ അടക്കമാണ് പരിശോധന. ഇതേ ബാങ്കിൽ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊച്ചി, കോഴിക്കോട് യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അതേസമയം പരിശോധനയ്ക്ക് സ്വർണ്ണ മോഷണ കേസുമായി ബന്ധം ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.



