പാലക്കാട് എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളുടെ ഭാഗമായി സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 18 വാഹനങ്ങള്‍ പരസ്യമായി ലേലം ചെയ്യുന്നു. ഇതില്‍ 13 ഇരുചക്രവാഹനങ്ങള്‍, ഒരു ബൊലേറോ പിക്കപ്പ്, മൂന്ന് കാറുകള്‍, ഒരു ഓട്ടോറിക്ഷ എന്നിവ ഉള്‍പ്പെടും. ഫെബ്രുവരി 23-ന് രാവിലെ പത്തിന് പാലക്കാട് എക്‌സൈസ് ടവറിലാണ് ലേലം.
വാഹനങ്ങള്‍ അതത് ഓഫീസുകളിലെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളില്‍ നിന്ന് ലഭിക്കുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ അറിയിച്ചു.ഫോണ്‍: 0491 2505897.



