സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു.
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.
Flunarizine Tablets IP 10mg, Pure & Cure Healthcare Pvt.Ltd, Plot No. 26A, 27-30, Sector-8A, I.I.E, SIDCUL, Ranipur, Haridwar-249 403, Uttarakhand, AUJ01AQA, 07/2028.
Iron Sucrose Injection USP 20mg/ml (Infecros), Infallible Pharma Pvt.Ltd, At. Plot No. H-10, H-10/1, MIDC, Satpur, Nashik-422007, VIN 24011, 01/2026.
Lorazepam Tablets IP 1mg, (Benj-1), Windlas Biotech Limited (Plant-2), Khasra No. 141 to 143 & 145, Mohabewala Indl. Area, Dehradun-248110 (U.K) India, 5071TNI, 03/2028.
Salbutamol Syrup IP,LLabinduss Ltd, I.D.A, Kanjikode-678623, Kerala, SVK 24049, 10/2026.
Telmisartan Tablets IP 40mg (TELSCAN 40), Bennet Pharmaceuticals Limited, Village Chanal Majra, Nr. Manpura, Baddi, Tal. Nalagarh, Dist.Solan (HP)-173205, Himachal Pradesh, BPLT-25010, 12/2026.
Paracetamol Tablets IP 500mg, Healer’s Lab, Unit II, Plot No. 33, HPSIDC, Extn. Baddi, Distt. Solan (H.P), PAK-632, 12/2026.



