കോന്നി: കോന്നി മെഡിക്കല്‍ കോളേജിലെ ഐസിയുവിന് സമീപമുണ്ടായ തീപിടിത്തം ദൗർഭാഗ്യകരമെന്ന് എസ് ഡി പി ഐ കോന്നി മണ്ഡലം പ്രസിഡന്റ് സബീർ കോന്നി പറഞ്ഞു.
സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമാണ്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
ആശുപത്രിയിലെ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തണം. ജനറേറ്റർ റൂമിലാണ് തീ പിടിച്ചത്. ഇതിനു സമീപത്താണ് ഐസിയുവും ലേബർ റൂമും പ്രവർത്തിച്ചിരുന്നത്. രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടന്നതിനാൽ വലിയ അപകടം ഒഴിവായി.
ആശുപത്രിയുടെ പ്രവർത്തനം തുടങ്ങി അധികനാൾ പിന്നിടും മുമ്പുണ്ടായ തീപിടുത്തത്തിൽ രോഗികൾക്ക് ഉണ്ടായ ആശങ്ക പരിഹരിക്കണം. സുരക്ഷാസംവിധാനങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ബദൽ സംവിധാനങ്ങള്‍ ഒരുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. അപകട വിവരം അറിഞ്ഞുയുടൻ എസ് ഡി പി ഐ നേതാക്കളും പ്രവർത്തകരും ആശുപത്രിലെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി



