Wednesday, February 4, 2026
Homeകേരളംകോഴിക്കോട് സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട് സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്: സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മുന്നൂർ സ്വദേശി മുഹമ്മദ് ഇർഫാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒന്നിന് നടന്ന സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മാവൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

കേസിലെ പ്രതിയായ ഇർഫാനും അയൽവാസിയായ തൻസിഫും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നിലനിന്നിരുന്നു. സംഭവദിവസം രാവിലെ തൻസിഫിന്റെ വീട്ടിലെത്തിയ ഇർഫാൻ ഇയാളെ മർദ്ദിച്ചു. പരിക്കേറ്റ തൻസിഫിനെ ആശുപത്രിയിൽ എത്തിച്ചതും ഇർഫാൻ തന്നെയാണ്. എന്നാൽ തൻസിഫിനെ മർദ്ദിച്ചതറിഞ്ഞ സഹോദരങ്ങളായ തസ്നീമും തൻസിലും ഇർഫാനെ അന്വേഷിച്ചിറങ്ങി. വടികളുമായി ബൈക്കിലെത്തിയ സഹോദരങ്ങൾ ഇർഫാന്റെ കാർ തടയാൻ ശ്രമിച്ചു. ഇതിനിടെ ഇർഫാൻ തന്റെ കാർ സഹോദരങ്ങൾക്കിടയിലേക്ക് വേഗത്തിൽ ഓടിച്ചു കയറ്റുകയായിരുന്നു.

ആക്രമണത്തിൽ തെറിച്ചുവീണ സഹോദരങ്ങൾ ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തൻസിലിന്റെ തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായ പൊട്ടലുണ്ട്. തസ്നീമിന്റെ ഇടുപ്പെല്ല് തകർന്നു. സംഭവത്തിന് ശേഷം കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കുടുക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com