സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വയലാർ സാഹിത്യ പുരസ്കാരം പ്രശസ്ത ഗാനരചയിതാവ് ഏഴാച്ചേരി രാമചന്ദ്രന്. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമാണിത്.
തിരുവനന്തപുരം കാർത്തിക തിരുനാൾ തീയറ്ററിൽ ഫെബ്രുവരി 1-ന് 5.30-ന് നടക്കുന്ന പുരസ്കാര സമർപ്പണ അനുമോദന സമ്മേളനത്തിൽ വച്ച് കവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ ജയകുമാർ ഐ എ എസ് സമ്മാനിക്കും. സാംസ്കാരിക സമ്മേളനം കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പത്മശ്രീ ലഭിച്ച കലാമണ്ഡലം വിമല മേനോനെ വി വി രാജേഷ് അനുമോദിക്കും.
ഒപ്പം വയലാർ സിംഗേഷ്സ് ഗ്രൂപ്പിന്റെ ഉദ്ഘാടനം സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ നിർവ്വഹിക്കും. മുൻ സ്പീക്കർ എം വിജയകുമാർ, വയലാർ രാമ വർമ സാംസ്കാരിക വേദി പ്രസിഡന്റ് ഡോയ ജി രാജ് മോഹൻ, കോട്ടുകാൽ കൃഷ്ണ കുമാർ എന്നിവർ പങ്കെടുക്കും



