കോട്ടയം മെഡിക്കൽ കോളേജ് മാനസികരോഗ വാർഡിൽ യുവാവ് തൂങ്ങി മരിച്ചു. ആർപ്പൂക്കര തൊണ്ണംകുഴി സ്വദേശി ഷബീർ ( 35 ) ആണ് ജീവനൊടുക്കിയത്.
വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. ടോയ്ലെറ്റിലെ എക്ഹോസ്റ്റർ ഫാനിലാണ് യുവാവ് തൂങ്ങിയത്. കഴിഞ്ഞ ദിവസം ഫോൺ ടവറിനു മുകളിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു.
തുടർന്ന് കോടതി നിർദേശ പ്രകാരമാണ് ഇയാളെ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.



