Wednesday, January 7, 2026
Homeകേരളംകേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ പരിശ്രമത്തിന് വൻ നേട്ടം: എൻഎഫ്‌ഡിബി പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് വരുന്നു

കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ പരിശ്രമത്തിന് വൻ നേട്ടം: എൻഎഫ്‌ഡിബി പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് വരുന്നു

കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ പരിശ്രമത്തിന്റെ ഫലമായി നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ (NFDB) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെടുന്നു. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം കേന്ദ്ര

ക്യാബിനറ്റ് മന്ത്രി രാജീവ് രഞ്ജൻ ‘ലാലൻ’ സിംഗ് ഹൈദരാബാദിൽ നടന്ന NFDB യോഗത്തിലാണ് നടത്തിയത്. കേന്ദ്രം സ്ഥാപിക്കാനുള്ള എല്ലാ പ്രാഥമിക നടപടി ക്രമങ്ങളും പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തിന് മുമ്പ് ഉണ്ടാകും.

ജോർജ് കുര്യൻ സ്ഥാനം ഏറ്റടുത്തതിനു ശേഷം അദ്ദേഹത്തിന്റെ കീഴിലുള്ള മന്ത്രാലയങ്ങളിൽ നിന്നും കേരളത്തിൽ ആയിരത്തിൽപരം കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് . അതിൽ കൂടുതലും ഫിഷറീസ് മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ചെലവാക്കിയത്.

NFDB പ്രാദേശിക കേന്ദ്രം സ്ഥാപിക്കപ്പെടുന്നതു വഴി കേരളത്തിന്റെ ഫിഷറീസ് രംഗത്ത് സമഗ്ര വികസനമാണ് ലക്‌ഷ്യം വെക്കുന്നതെന്നു ശ്രീ ജോർജ് കുര്യൻ പറഞ്ഞു.

മത്സ്യ ഉൽപാദനം വർദ്ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നീ പ്രവർത്തനങ്ങൾ എല്ലാം ഈ കേന്ദ്രം കോർഡിനേറ്റ ചെയ്യും. സമുദ്ര മത്സ്യബന്ധനത്തിനുപരി കുളങ്ങൾ, തടാകങ്ങൾ, ജലാശയങ്ങൾ, എന്നിവയിൽ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ സമുദ്ര, ഉൾനാടൻ, തീരദേശ മത്സ്യകൃഷി മേഖലകളെ ഏകോപിപ്പിച്ച് സമതുലിത വളർച്ച ഉറപ്പാക്കുന്നു.

മത്സ്യത്തൊഴിലാളികൾക്കായി മത്സ്യത്താവളങ്ങൾ, ലാൻഡിംഗ് സെന്ററുകൾ, തണുത്ത സംഭരണ ​​യൂണിറ്റുകൾ, ഡ്രൈയിംഗ് യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുന്നു. പരിസ്ഥിതി സൗഹൃദ മത്സ്യകൃഷി, കടൽപ്പായൽ കൃഷി, മറൈൻ കൾച്ചർ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. മത്സ്യത്തൊഴിലാളികൾക്കും സംരംഭകർക്കും പരിശീലനവും സാങ്കേതിക നവീകരണവും നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com