ലക്ഷദ്വീപ് വനിത-ശിശുവികസന വകുപ്പിന്റെ ആവശ്യപ്രകാരം അംഗനവാടി വഴി കുഞ്ഞുങ്ങൾക്ക് വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് ലക്ഷദ്വീപിലേക്ക് നൽകാൻ തീരുമാനം. ലക്ഷദ്വീപിലെ 10 ദ്വീപുകളിൽ പോഷകാഹാരക്കുറവ് നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാണ് സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് നൽകുന്നത്.
കിലോയ്ക്ക് നൂറുരൂപ നിരക്കിൽ 390 കിലോഗ്രാം ന്യൂട്രിമിക്സ് നൽകാനാണ് ധാരണയായിട്ടുള്ളത്. ലക്ഷദ്വീപ് വനിത-ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർക്ക് കത്തുനൽകി. എറണാകുളം ജില്ലയിലെ യൂണിറ്റുകൾ മുഖേനയാണ് ലക്ഷദ്വീപിലേക്ക് വിതരണം ചെയ്യുക.



