എറണാകുളം പത്തടിപ്പാലത്ത് കാർ ബൈക്കിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ കളമശേരി സ്വദേശി സാജു ആണ് മരിച്ചത്. ബന്ധുവായ ആശിഷ് ആണ് ബൈക്കില്‍ ഒപ്പമുണ്ടായിരുന്നത്. ഇയാൾക്കും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ബൈക്കിന് പിന്നിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. അപകടം ഉണ്ടാക്കിയ കാര്‍ അമിത വേഗത്തില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.സംഭവത്തില്‍ മനപ്പൂര്‍വമുള്ള നരഹത്യയ്ക്ക് കേസെടുത്തു.



